HOME
DETAILS

കാവേരി മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി

  
backup
June 02 2018 | 23:06 PM

%e0%b4%95%e0%b4%be%e0%b4%b5%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%a4%e0%b5%8b


ന്യൂഡല്‍ഹി: കാവേരിനദിയിലെ ജലം പങ്കിടുന്നതു സംബന്ധിച്ചു നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിനുള്ള കാവേരി മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. വെള്ളിയാഴ്ചയാണ് ചെയര്‍മാന്‍ അടക്കം പത്തംഗ അതോറിറ്റി രൂപീകരിക്കുന്നതായി അറിയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേസില്‍ ഫെബ്രുവരി 16ന് സുപ്രിംകോടതി പുറപ്പെടുവിച്ച അന്തിമ ഉത്തരവില്‍ തര്‍ക്കം പരിഹരിക്കുന്നതിന് അതോറിറ്റി രൂപീകരിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച കരട് ഭേദഗതിയോടെ കഴിഞ്ഞമാസം ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതിയുടെ മൂന്നംഗബെഞ്ച് അംഗീകരിച്ചു.
പദ്ധതി സംബന്ധിച്ച് കേരളം ഉന്നയിച്ച ആക്ഷേപങ്ങള്‍ തള്ളിയായിരുന്നു സുപ്രിംകോടതിയുടെ നടപടി. ആറാഴ്ചയ്ക്കുള്ളില്‍ അതോറിറ്റി രൂപീകരിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നുവെങ്കിലും 14 ആഴ്ചകള്‍ക്കു ശേഷമാണ് അതോറിറ്റി (സി.എം.ഡബ്ല്യു.എ) രൂപീകരിക്കപ്പെട്ടത്.
ജലം സുലഭമായ മാസങ്ങളിലും അല്ലാത്തപ്പോഴും അതോറിറ്റി ആയിരിക്കും തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ കാവേരിയില്‍ നിന്നും എടുക്കുന്ന ജലത്തിന്റെ അളവ് തീരുമാനിക്കുക. വെള്ളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കിടയില്‍ കാവേരി നദിയുമായി ബന്ധപ്പെട്ട മറ്റുതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതും കാവേരി മാനേജ്‌മെന്റ് അതോറിറ്റിയായിരിക്കും. ഫെബ്രുവരിയിലെ അന്തിമ ഉത്തരവില്‍ കര്‍ണാടകത്തിന് എടുക്കാവുന്ന വെള്ളത്തിന്റെ അളവ് കൂടിയതില്‍ തമിഴ്‌നാടിന് പ്രതിഷേധമുണ്ട്.
തങ്ങളുടെ അളവ് കുറഞ്ഞതില്‍ കേരളത്തിനും പുതുച്ചേരിക്കും അതൃപ്തിയുണ്ട്. കൂടുതല്‍ വെള്ളം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ രണ്ടുസംസ്ഥാനങ്ങളും സുപ്രിംകോടതിയില്‍ ഹരജിയും നല്‍കിയിരുന്നു.
അതോറിറ്റി രൂപീകരിച്ച് വിജ്ഞാപനമിറങ്ങിയ സാഹചര്യത്തില്‍ ഇക്കാര്യങ്ങളിലെല്ലാം ഇനി തീരുമാനമെടുക്കുക അതോറിറ്റിയാവും. തീരുമാനങ്ങളില്‍ സംസ്ഥാനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള അധികാരവും അതോറിറ്റിക്ക് ഉണ്ട്.
ജലവിതരണ പ്രശ്‌നങ്ങളിലും സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപ്പെട്ടു പരിചയമുള്ള എഞ്ചിനീയറോ സെക്രട്ടറിഅഡീഷനല്‍ സെക്രട്ടറി റാങ്കിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനോ ആയിരിക്കും അതോറിറ്റിയുടെ ചെയര്‍മാന്‍. മൊത്തം ആആറ് അംഗങ്ങളായിരിക്കും ഉണ്ടാവുക. രണ്ട് അംഗങ്ങള്‍ കേന്ദ്രമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ളവരും ബാക്കി നാലുപേര്‍ കേരളം, പുതുച്ചേരി, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ജലസേചനവകുപ്പിലെ പ്രതിനിധികളും ആയിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  20 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago