HOME
DETAILS

രക്തസമ്മര്‍ദം താഴ്ന്നു; രോഗവിമുക്തരായവര്‍ രണ്ടു ദിവസം കൂടി നിരീക്ഷണത്തില്‍

  
backup
March 31 2020 | 21:03 PM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

 

ഗാന്ധിനഗര്‍ (കോട്ടയം): കൊവിഡ് 19 രോഗബാധിതരായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികരെ ഡിസ്ചാര്‍ജ്ജ് ചെയ്‌തെങ്കിലും വയോധികന്റെ രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് രണ്ടു ദിവസം കൂടി നിരീക്ഷണത്തില്‍.
കൊവിഡ് 19 ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി ഐത്തല സ്വദേശികളായ വയോധികരായ ദമ്പതികളുടെ നാലാംഘട്ട പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. തിങ്കളാഴ്ച ലഭിച്ച പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചു. രാവിലെ മെഡിക്കല്‍ ബോര്‍ഡ് കൂടുകയും 11 ന് ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നതിന് ആരോഗ്യ വകുപ്പ് ആംബുലന്‍സ് ക്രമീകരിക്കുകയും ചെയ്തു.
ഇവരുടെ മകനും ഭാര്യയും മറ്റ് ബന്ധുക്കളും കൊവിഡ് 19 വിമുക്തരായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച വീട്ടിലേയ്ക്ക് പോയപ്പോള്‍ ആശുപത്രി അധികൃതരും ജീവനക്കാരും ആഘോഷപൂര്‍വമാണ് വിട്ടയച്ചത്. ഹൃദ്രോഗമുള്ളതിനാല്‍ ഇതു പോലുള്ള യാത്രയയപ്പ് വേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍ വീട്ടിലേക്ക് പോകാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് വയോധികന്റെ രക്തസമ്മര്‍ദത്തിന് വ്യത്യാസം വന്നത്. തുടര്‍ന്ന് അടിയന്തര മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് രണ്ട് ദിവസം കൂടി നിരീക്ഷണത്തില്‍ കിടത്തിയ ശേഷം വീട്ടിലേയ്ക്ക് വിടാന്‍ തീരുമാനിക്കുകയായിരിന്നു. എന്നാല്‍ മറ്റ് തരത്തിലുള്ള ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago