റമദാന് അവസാന പത്തിലേക്ക്: ഇരുഹറമുകളിലേക്കും തീര്‍ഥാടക പ്രവാഹം
ജിദ്ദ: റമദാന് അവസാന പത്തിലേക്കു കടക്കുന്നതോടെ ഇരുഹറമുകളിലേക്കും തീര്‍ഥാടക പ്രവാഹം. ഹറമില്‍ പ്രാര്‍ഥനാ നിരതരാകാന്‍ ആയിരങ്ങളാണ് മക്കയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.
വിദേശികളും സ്വദേശികളുമായ ആഭ്യന്തര തീര്‍ഥാടകരുടെ വരവ് കൂടിയതോടെ മസ്ജിദുല്‍ഹറമിലും മസ്ജിദുന്നബവിയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അവസാന പത്തില്‍ ഇഅ്ത്തികാഫില്‍ കഴിയാനെത്തുന്നവര് നിരവധിയാണ്. ഇവര്‍ക്ക് വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഇരുഹറം കാര്യാലയ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഉംറ സീസണ് അവസാനിക്കാറായതോടെ വിദേശ തീര്‍ഥാടകരുടെ വരവും കൂടിയിട്ടുണ്ട്. തീര്‍ഥാടക സേവനവുമായ ബന്ധപ്പെട്ട ഒരോ വകുപ്പുകളും അവസാന പത്തിലെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് പ്രത്യേക പ്രവര്‍ത്തന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനു പുറമെ വെളളിയാഴ്ച, 27ാം രാവ്, എന്നി ദിവസങ്ങളിലേക്ക് പ്രത്യേക പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഇരുഹറം കാര്യാലയത്തിന് കീഴിലും സ്ത്രീകളും പുരുഷന്മാരുമായി നിരവധിപേര്‍ സേവനത്തിനായുണ്ട്. അതേ സമയം അവസാന പത്ത്, ഈദുല്‍ഫിത്വര്‍ എന്നിവക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി സഊദി സിവില്‍ ഡിഫന്‍സ് മേധാവി അറിയിച്ചു.
മക്കയിലും മദീനയിലും സിവില്‍ ഡിഫന്‍സ് സുസജ്ജമാണ്. ഏത് അടിയന്തരഘട്ടവും നേരിടാനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."