HOME
DETAILS
MAL
ഇവിടെ മരമാണ് ഡിവൈഡര്‍
backup
March 30 2017 | 21:03 PM
മട്ടന്നൂര്‍: റോഡിന്റെ ഇരുവശത്തെയും വാഹനങ്ങളെ വേര്‍തിരിക്കുന്നത് ഡിവൈഡറാണെങ്കിലും ഉളിയില്‍-തില്ലങ്കേരി റൂട്ടില്‍ ഈ ജോലി നിര്‍വഹിക്കുന്നത് ഒരു കൂറ്റന്‍ മരമാണ്. റോഡിന്റെ ഒത്തമധ്യത്തില്‍ നിലകൊള്ളുന്ന ആല്‍മരത്തിന്റെ ഇരുവശത്തിലൂടെയാണ് നിലവില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ മരം ഒരു നാടിന്റെ തന്നെ അടയാളമാണ്. വന്‍ വളവുകളും മറ്റുമുള്ള ഈ റൂട്ടില്‍ രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്. തില്ലങ്കേരി ടൗണിനോട് ചേര്‍ന്നുള്ള ഗവണ്‍മെന്റ് ആശുപത്രിക്കടുത്തായാണ് ഈ മരം സ്ഥിതി ചെയ്യുന്നത്. വഴി പരിചയമില്ലാത്ത ആളുകള്‍ രാത്രിയില്‍ ഇതുവഴിയെത്തുമ്പോള്‍ പെട്ടെന്ന് മരം ശ്രദ്ധയില്‍പെട്ടില്ലെങ്കില്‍ വലിയ അപകടം സംഭവിക്കുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."