HOME
DETAILS
MAL
മരടിലെ 10 ഫ്ളാറ്റ് ഉടമകള്‍ക്ക് 2.34 കോടി നഷ്ടപരിഹാരം അനുവദിച്ചു
backup
March 31 2020 | 21:03 PM
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും മരടില്‍ പൊളിച്ചു മാറ്റിയ ഫ്ളാറ്റിന്റെ ഉടമകള്‍ക്ക് കരുതലുമായി സര്‍ക്കാര്‍.
പൊളിച്ചു മാറ്റപ്പെട്ട മൂന്ന് ഫ്ളാറ്റ് സമുച്ചങ്ങളില് അര്‍ഹരാണെന്നു കണ്ടെത്തിയ പത്ത് ഉടമകള്‍ക്കു കൂടിയാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. 2,34,79,200 രൂപ ഇവര്‍ക്കായി നല്‍കും.
ജസ്റ്റിസ് കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."