അഫ്ഗാനെതിരായ ടെസ്റ്റ്; സാഹയ്ക്ക് പകരം ദിനേഷ് കാര്‍ത്തിക്
മുംബൈ: അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് അരങ്ങേറ്റ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേഷ് കാര്‍ത്തിക് ഇടം പിടിച്ചു. പരുക്കിനെ തുടര്‍ന്ന് ടെസ്റ്റ് ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹയ്ക്ക് പരുക്കേറ്റതോടെയാണ് ഇടവേളയ്ക്ക് ശേഷം കാര്‍ത്തികിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയത്.
ഏതാണ്ട് എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്‍ത്തികിന്റെ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ്. നേരത്തെ 2010ലാണ് അവസാനമായി താരം ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.
ഈ മാസം 14ന് ബംഗളൂരുവിലാണ് അഫ്ഗാനിസ്ഥാനുമായുള്ള ഏക ടെസ്റ്റ് പോരാട്ടം അരങ്ങേറുന്നത്. ഐ.പി.എല്‍ പോരാട്ടത്തിനിടെ തള്ള വിരലിനേറ്റ പരുക്കാണ് സാഹയ്ക്ക് തിരിച്ചടിയായത്. സാഹയ്ക്ക് ആറാഴ്ചയോളം വശ്രമം വേണ്ടിവരും.
2004ലാണ് കാര്‍ത്തിക് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. 23 ടെസ്റ്റുകളില്‍ നിന്നായി 1000 റണ്‍സാണ് തമിഴ്നാട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ ശതകങ്ങളും 51 ക്യാച്ചുകളും അഞ്ച് സ്റ്റെംപിങുമാണ് നേട്ടം. നിലവില്‍ മികച്ച ഫോമില്‍ നില്‍ക്കുന്നതാണ് താരത്തിന് തുണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."