കുട്ടികളുമായി പോയ സ്കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
ഇടുക്കി: നിറയെ കുട്ടികളും അധ്യാപകരുമായി പോയ സ്കൂള്‍ ബസില്‍ തീപിടിത്തം. സന്ദര്‍ഭോചിതമായി നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഒഴിവായത് വന്‍ദുരന്തം. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസിനാണ് ഇന്നലെ രാവിലെ 9.45നു നെടുങ്കണ്ടം കിഴക്കേക്കവലയില്‍ വച്ച് തീപിടിച്ചത്. 52 കുട്ടികളും അധ്യാപികമാരുമാണ് ബസിലുണ്ടായിരുന്നത്. രാവിലെ പരീക്ഷയെഴുതാനായി വിദ്യാര്‍ഥികളെ സ്കൂളിലെത്തിക്കുന്നതിനിടെയാണ് അപകടം. പുക ഉയര്‍ന്നതോടെ നാട്ടുകാര്‍ ബസ് തടഞ്ഞിട്ട ്കുട്ടികളെയും അധ്യാപകരെയും സുരക്ഷിതമായി മാറ്റി. ബസിന്റെ പ്രധാന വാതിലും എമര്‍ജന്‍സി വാതിലും തുറന്നാണ് വാഹനത്തിനുള്ളില്‍ നിന്ന് കുട്ടികളെ പുറത്തിറക്കിയത്.
കടുത്ത പുകയും ചൂടും ഉയര്‍ന്നതോടെ കുട്ടികള്‍ വാഹനത്തിനുള്ളില്‍ ബഹളംവച്ചു. സമീപത്തെ വ്യാപാരികളുടെയും ഓട്ടോറിക്ഷ െ്രെഡവര്‍മാരുടെയും ഇടപെടലാണ് ദുരന്തം ഒഴിവാകാന്‍ കാരണമായത്. ടയറിന്റെ ബ്രേക്ക് ലൈനറിനു തീപിടിച്ച് കത്തിയതാണ് അപകട കാരണമെന്ന് അഗ്്നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിച്ചതോടെ വാഹനത്തിന്റെ ആക്സിലുകള്‍ പുറത്തേക്കുതള്ളി. ഇതിനിടെ പിന്‍ഭാഗത്തെ ടയറും പുറത്തേക്ക് തള്ളിയത് പരിഭ്രാന്തിയിലാഴ്ത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടത്ത് നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് പൂര്‍ണമായി തീയണച്ചത്. ഡീസല്‍ ടാങ്കിനു സമീപത്തേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നെടുങ്കണ്ടം പൊലിസും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."