HOME
DETAILS
MAL
മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്: അധ്യാപകന് സസ്പെന്ഷന്
backup
March 30 2017 | 22:03 PM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരേയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.
വയനാട് ചെന്നലോട് സര്‍ക്കാര്‍ യു.പി സ്കൂള്‍ മുന്‍ അധ്യാപകനും നിലവില്‍ തരിയോട് ഗവണ്മെന്റ് ഹൈസ്കൂള്‍ അധ്യാപകനുമായ ഷാജു ജോണിനേയാണ് സസ്പെന്‍ഡ് ചെയ്തത്.
വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് പൊതുവിദ്യാഭ്യാസ അഡിഷനല്‍ ഡയറക്ടറാണ് ഉത്തരവിറക്കിയത്.
ഷാജു ജോണിന്റെ പ്രവൃത്തി 1960ലെ കേരളസര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ട സഹിതം റൂള്‍ 60നെതിരും കടുത്ത അച്ചടക്ക ലംഘനവും ഒരു അധ്യാപകന്റെ പദവിക്ക് നിരക്കാത്തതുമാണെന്ന് ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."