ദുരഭിമാനക്കൊലക്കെതിരേ പ്രതിഷേധ ജ്വാല
നെയ്യാറ്റിന്‍കര: കെവിന് ജോസഫിന്റെ ദുരഭിമാന കൊലപാതകത്തില്‍ പ്രതിഷേധിച്ചും പൊലിസ് വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നെയ്യാറ്റിന്‍കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജങ്ഷനില്‍ സംഘടിപ്പിച്ച 'പ്രതിഷേധ ജ്വാല' ഡി.സി.സി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് വെണ്‍പകല്‍ അവനീന്ദ്രകുമാര്‍ അധ്യക്ഷനായി. അഡ്വ. എം. മുഹനുദ്ദീന് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. കെ. വിനോദ് സെന്‍, ഉദിയന്‍കുളങ്ങര ഗോപാലകൃഷ്ണന്, തിരുപുറം ഗോപന്, അഡ്വ. ആര്. അജയകുമാര്‍, അഞ്ചുവന്നി മോഹനകുമാര്‍, അമരവിള സുദേവകുമാര്‍, മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് എന്‍. സുകുമാരന്‍, കൗണ്‍സിലര്‍ പുന്നക്കാട് സജു, ചമ്പയില്‍ ശശി, ഋഷി എസ്. കൃഷ്ണന് പങ്കെടുത്തു.
പ്രതിഷേധ ജ്വാലയ്ക്ക് നെയ്യാറ്റിന്‍കര അജിത്ത്, ഊരുട്ടുകാല സുരേഷ്, സബീര്‍ അലി, ഇരുമ്പില്‍ ശ്രീകുമാര്‍, വടകോട് ശശീന്ദ്രന്, കൂട്ടപ്പന ഗോപാലകൃഷ്ണന്, കെ.ആര് മാധവന്‍കുട്ടി, ബി. വേലായുധന്നായര്, ബോബാസ്, കവളാകുളം ശ്രീകുമാര്‍, നെയ്യാറ്റിന്‍കര ജയചന്ദ്രന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."