മൂന്ന് ആശുപത്രികളിലെ ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു
തിരുവനന്തപുരം: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് നഗരത്തിലെ അഞ്ച് സ്വകാര്യആശുപത്രികളിലെ നഴ്സുമാരും ജീവനക്കാരും പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് അനന്തപുരി, പി.ആര്.എസ്, കിസ് ആശുപത്രികളില്‍ ഒത്തു തീര്‍ന്നു.
മറ്റ് ആശുപത്രികളുടെ കാര്യത്തില്‍ നാളെ ചര്‍ച്ച തുടരും. ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ എം. ഷജീനയുടെ അധ്യക്ഷതയില്‍ ലേബര്‍ കമ്മിഷണറേറ്റില്‍ വിളിച്ചു ചേര്‍ത്ത ആശുപത്രി മാനേജ്മെന്റ് പ്രിതിനിധികളുടെയും സമരസമിതി നേതാക്കളുടെയും അനുരഞ്ജന യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ 23 നു പുറത്തിറക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുള്ള ശമ്പളം ഈ മാസം മുതല്‍ നല്‍കാമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രഖ്യാപിത സമരം ജീവനക്കാര്‍ പിന്‍വലിച്ചത്.
നഗരത്തിലെ കിംസ്, അനന്തപുരി, പി.ആര്.എസ്, എസ്.യു.ടി പട്ടം, എസ്.കെ എന്നീ ആശുപത്രികളിലായിരുന്നു ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."