വ്യവസായവകുപ്പിനു കീഴിലുള്ള 31 സ്ഥാപനങ്ങള്‍ നഷ്ടത്തില്‍
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം ഇന്ന് അവസാനിക്കുമ്പോള്‍ വ്യവസായ വകുപ്പിനു കീഴിലുള്ള 41 പൊതു മേഖലാ സ്ഥാപനങ്ങളുടെ കണക്കെടുപ്പില്‍ 31 സ്ഥാപനങ്ങളും നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നു. റിയാബ് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടക്കണക്ക് വ്യക്തമാക്കുന്നത്.
സ്ഥാപനങ്ങളുടെ ഉല്‍പാദന സംവിധാനം, സാങ്കേതിക വിദ്യ എന്നിവ കാലാനുസൃതമായി നവീകരിക്കാനും വിപണന സാധ്യതയുള്ള ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം തുടങ്ങിയ നടപടികളിലൂടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കാനും ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഏതാണ്ട് 100 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 250 കോടിയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്ഥാപനങ്ങളെ പുനരുദ്ധരിക്കാനായി ഓരോ സ്ഥാപനത്തിനും ചേരുന്ന കര്‍മ്മ പദ്ധതി തയാറാക്കാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം.
കെ.എസ്.ഐ.ഡി.സിയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. 2014-15ല്‍ 4,076 കോടിയും, 2015-16ല്‍ 2,963 കോടിയും, ഈ സാമ്പത്തിക വര്‍ഷം 3,456 കോടിയും ലാഭമുണ്ടാക്കി. രണ്ടാം സ്ഥാനത്ത് മലബാര്‍ സിമന്റ്‌സാണ്. 2014-15ല്‍ 241 കോടിയും, 2015-16ല്‍ 1,580 കോടിയും ഈ സാമ്പത്തിക വര്‍ഷം 3,876 കോടിയും ലാഭമുണ്ടാക്കി. കേരള മിനറല്‍സ് മെറ്റല്‍സ് 2014ല്‍ 3,008 കോടി ലാഭമുണ്ടാക്കിയെങ്കിലും 2015ല്‍ 2,489 കോടി നഷ്ടത്തിലായി.
എന്നാല്‍, ഈ സാമ്പത്തിക വര്‍ഷം 2,116 കോടി ലാഭത്തിലായി. കെ.എസ്.ഇ.ഡി.സി ഈ സാമ്പത്തിക വര്‍ഷം 102 കോടിയുടെയും, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് 88 കോടിയുടെയും, കേരള മിനറല്‍സ് 68 കോടിയുടെയും, കെല്‍ട്രോണ്‍ 56 കോടിയുടെയും, കേരള ആര്‍ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ 43 കോടിയുടെയും, കെ.എസ്.ഐ.ഇ 18 കോടിയുടെയും സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് 12 കോടിയുടെയും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
നഷ്ടത്തിലായ സ്ഥാപനങ്ങളില്‍ ഏറ്റവും മുന്നില്‍ കേരള ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷനാണ്. 2014ല്‍ 2,158 കോടിയും, 2015ല്‍ 2,409 കോടിയും, ഈ സാമ്പത്തിക വര്‍ഷം 2,949 കോടിയും നഷ്ടത്തിലാണ്. രണ്ടാം സ്ഥാനത്ത് സ്റ്റീല്‍ കോംപ്ലക്‌സാണ്. 1,215 കോടിയാണ് ഈ സാമ്പത്തിക വര്‍ഷം നഷ്ടം.
ട്രാന്‍സ്‌ഫോര്‍മേഴ്‌സ് 9,90 കോടിയും, ബാംബു കോര്‍പറേഷന്‍ 8,68 കോടിയുടെയും, മലപ്പുറം സ്പിന്നിങ്ങ് മില്‍ 796 കോടിയുടെയും കേരള ഇലക്ട്രിക് അലിയഡ് കമ്പനി 758 കോടിയുടെയും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍:
തൃശൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്‍ (685 കോടി), സീതാറാം ടെക്‌സ്‌റ്റൈല്‍സ് (642 കോടി), കൊല്ലം കോ-ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്‍ (613 കോടി), ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് (587 കോടി), ട്രാവന്‍കൂര്‍ സിമന്റ്‌സ് (569 കോടി), യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് (540 കോടി), ഓട്ടോ കാസ്റ്റ് (533 കോടി), സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (499 കോടി), കേരള ഓട്ടോമൊബൈല്‍ (471 കോടി), കണ്ണൂര്‍ സ്പിന്നിങ്ങ് മില്‍ (469 കോടി), കേരള ക്ലേയ്‌സ് (456 കോടി), കേരള സെറാമിക് (457 കോടി), ടൈറ്റാനിയം (447 കോടി), ആലപ്പി സ്പിന്നിങ്ങ് മില്‍സ് (434 കോടി), ഡ്രഗ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് (334 കോടി), ഹാന്‍ഡി ക്രാഫ്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (283 കോടി), തിരുവനന്തപുരം സ്പിന്നിങ്ങ് മില്‍സ് (250 കോടി), ട്രാകേ കേബിള്‍ (218 കോടി), സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് (118 കോടി), ഹാന്റക്‌സ് (113 കോടി), ടെക്‌സ്‌ഫെഡ് (32 കോടി), മെറ്റല്‍ ഇന്‍ഡസ്ട്രീസ് (ആറ് കോടി), കെ.എസ്.പി.പി (11 കോടി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."