HOME
DETAILS

ചരക്ക് സേവന നികുതി നിയമം സാധാരണക്കാരന് കുരുക്കാകുമോ

  
backup
March 30 2017 | 22:03 PM

%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-2


രാജ്യത്ത് ഒരു നികുതിയെന്ന മുദ്രാവാക്യത്തോടെ ചരക്കുസേവന നികുതി (ജി.എസ്.ടി) യുമായി ബന്ധപ്പെട്ട നാലു ബില്ലുകള്‍ കഴിഞ്ഞദിവസം ലോക്‌സഭ പാസ്സാക്കിയിരിക്കുകയാണ്. കേന്ദ്ര ഉല്‍പന്നസേവന നികുതി (സി.ജി.എസ്.ടി), സമഗ്ര ഉല്‍പന്നസേവന നികുതി (ഐ.ജി.എസ്.ടി), കേന്ദ്രഭരണപ്രദേശ ഉല്‍പന്നസേവന നികുതി (യു.ജി.എസ്.ടി), ഉല്‍പന്നസേവന നികുതി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) എന്നിങ്ങനെയാണ് ആ ബില്ലുകള്‍.
ഇവ പാസായതോടെ രാജ്യം ഒറ്റനികുതി ഘടനയിലേയ്ക്കു മാറുകയാണ്. ഇങ്ങനെ മാറുകയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഒരേ നികുതിയെന്നല്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിശദീകരിച്ചിട്ടുണ്ട്. ജി.എസ്.ടി വരുന്നതോടെ സാധനങ്ങള്‍ക്കു വില കുറയുമെന്ന മന്ത്രിയുടെ വാഗ്ദാനം എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്നു കണ്ടറിയുക തന്നെ വേണം.
ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ഇതുവഴി സാധനവില കുറഞ്ഞ നിരക്കില്‍ കിട്ടുമോയെന്നതാണു സാധാരണക്കാരനെ അലട്ടുന്ന കാതലായ പ്രശ്‌നം. എന്നാല്‍, ആഢംബര വസ്തുക്കള്‍ക്കു നികുതി കുറയ്ക്കുന്ന സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ക്കു നികുതി വര്‍ദ്ധിപ്പിക്കുന്നതില്‍നിന്നു പിന്തിരിയാത്തതു കേരളത്തിനു കുരുക്കായിത്തീരും. ലോക്‌സഭ പാസ്സാക്കിയതോടെ സംസ്ഥാന നിയമസഭകളും ബില്‍ പാസാക്കുന്നതോടെ ജുലായ് മാസത്തില്‍ ചരക്കുസേവന നികുതി നിയമമായി മാറും.
മദ്യത്തിനു തുല്യമായ നികുതി പെട്രോളിന് ഏര്‍പ്പെടുത്തുമ്പോള്‍ അതു കേരളത്തിലെ വില നിലവാരത്തെ ബാധിക്കും. ഇപ്പോള്‍തന്നെ വിലക്കയറ്റംകൊണ്ടു ജനം വീര്‍പ്പുമുട്ടുകയാണ്. കൂനിന്മേല്‍ കുരുവായി തീരുമോ പരിഷ്‌കരിച്ച ചരക്കുസേവന നികുതി നിയമമെന്നാണ് ഇനി അറിയേണ്ടത്. ഏറ്റവും കൂടിയ നികുതി 28 ശതമാനവും കുറഞ്ഞ നികുതി 5 ശതമാനവുമാകുമ്പോള്‍ ചില ഉല്‍പന്നങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തുമെന്നു പറയുന്നുണ്ട്. ഇതിന്റെ പ്രയോജനം കേന്ദ്രസര്‍ക്കാറിനു നികുതിയിനത്തില്‍ ഭാരിച്ച തുക നല്‍കേണ്ട സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരമായി നല്‍കുമെന്നാണു പറയുന്നത്.
ഉല്‍പന്നസേവന നികുതി ബില്‍ ഇതിനുവേണ്ടിയുള്ളതാണുപോലും. സിഗിരറ്റിനും പാന്‍മസാലയ്ക്കും വിലകൂടുന്നതു പുകവലിയില്‍നിന്നും ലഹരി ഉപയോഗങ്ങളില്‍നിന്നും യുവാക്കളെ പിന്തിരിപ്പിക്കാന്‍ ഉതകും. പുതിയ ചരക്കുസേവന നികുതി നിയമപ്രകാരം പഞ്ചസാര, അരി, വെളിച്ചെണ്ണ, കോഴിയിറച്ചി, മഞ്ഞള്‍, മല്ലി, കുരുമുളക് തുടങ്ങി നിത്യോപയോഗവസ്തുക്കള്‍ക്കെല്ലാം ക്രമാതീതമായ വിലവര്‍ദ്ധനവാണുണ്ടാവുക.
ഇതിന്റെ ഭാരം സാധാരണ ജനങ്ങള്‍ വഹിക്കാന്‍ വിധിക്കപ്പെടുമ്പോള്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്കുണ്ടാകുന്ന നഷ്ടം ഉല്‍പന്നസേവന നികുതി വഴി കേന്ദ്രസര്‍ക്കാര്‍ നികത്തിക്കൊടുക്കും. ചുരുക്കത്തില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കു പുതിയ ചരക്കുസേവന നികുതി നിയമം സാധാരണക്കാരനില്‍നിന്നു കൂടുതല്‍ നികുതി ഈടാക്കാനുള്ളൊരു മാര്‍ഗം മാത്രമാണ്. ചരക്കുസേവന നികുതി നിയമത്തിന്റെ ഗുണഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പങ്കിട്ടെടുക്കുന്നുവെന്നാണു ഇതില്‍നിന്നു മനസ്സിലാകുന്നത്. ടി.വി, എ.സി, റഫിജറേറ്റര്‍, ഫെര്‍ഫ്യൂം, ഷേവിംഗ് ക്രീം, പൗഡര്‍, ഷാമ്പൂ തുടങ്ങിയ ആഡംബരവസ്തുക്കള്‍ക്കു വിലകുറച്ചു വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ യഥേഷ്ടം വിറ്റഴിക്കാനുള്ള സാഹചര്യമാണ് ഇതുവഴി ഉണ്ടാകാന്‍ പോകുന്നത്.
നിത്യോപയോഗസാധനങ്ങള്‍ക്കു വിലയേറുമ്പോള്‍ അതു വിപണിയെ ബാധിക്കും. ക്രയവിക്രയത്തില്‍ മാന്ദ്യം വരും. അത് ആത്യന്തികമായി ബാധിക്കുക കര്‍ഷകരെയായിരിക്കും. സേവന നികുതി 18 ശതമാനമാക്കുവാനാണു കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുവഴി ആശുപത്രി ചികിത്സയ്ക്കുള്ള ചെലവ് ഇനിയും വര്‍ധിക്കും. വന്‍കിടക്കാരല്ലാത്ത ഉല്‍പാദകര്‍ക്കും നിര്‍മാതാക്കള്‍ക്കും ജി.എസ്.ടി ബില്‍ ദോഷകരമായി ബാധിക്കും. വിപണികളില്‍നിന്നു ചെറുകിട നിര്‍മാതാക്കള്‍ പിന്മാറുന്നതോടെ വിപണികളുടെ സമ്പൂര്‍ണാധികാരം കുത്തകകളുടെ കൈയില്‍ വരും.
ധനകാര്യമന്ത്രി വിശേഷിപ്പിച്ച ചരിത്രപരമായ കാല്‍വെപ്പു സാധാരണക്കാരന്റെ ശിരസ്സിലായിരിക്കുമോ പതിക്കുകയെന്നാണ് ഇനി അറിയേണ്ടത്. സാധാരണ ജനങ്ങള്‍ക്കു ചരക്കുസേവന നികുതി നിയമം ആശ്വാസകരമാകണമെങ്കില്‍ ഉല്‍പന്നങ്ങളുടെ ചില്ലറവില്‍പനകളില്‍ കാര്യമായ നികുതിയിളവുകളുണ്ടാകണം. ഇവിടെ അതുണ്ടാകുന്നില്ലെന്നതാണു ജി.എസ്.ടി നിയമത്തിലൂടെ വ്യക്തമാകുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago