കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം: യുവാവ് പിടിയില്‍
ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ശ്രീ ഭഗവതി ക്ഷേത്രത്തിലും സമീപ പ്രദേശത്തെ മറ്റ് ക്ഷേത്രങ്ങളിലും കഴിഞ്ഞ ദിവസം പുലര്‍ച്ചേ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു കടന്നുകളഞ്ഞ മോഷ്ടാവിനെ നൂറനാട് പൊലിസ് പിടികൂടി. പാലമേല്‍ ഉളവുക്കാട് മാക്കൂട്ടത്തില്‍ തെക്കേതില്‍ തുളസീഭവനത്തില്‍ ബിനു എന്ന ബാബുക്കുട്ടനാ(34)ണ് പിടിയിലായത്. കവര്‍ച്ച നടത്തിയ മുതുകാട്ടുകര ക്ഷേത്രത്തിലെ നിരീക്ഷണ കാമറയില്‍ ഇയാളുടെ മുഖം പതിഞ്ഞിരുന്നു.
മോഷണ ദൃശ്യം വ്യാപകമായി മധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ നാട്ടില്‍ നിന്നും രക്ഷപ്പെടുവാന്‍ ശ്രമിക്കവെ കായംകുളം റെയിവേ സ്റ്റേഷനില്‍ ഇയാള്‍ എത്തിയതായുള്ള രഹസ്യവിവരത്തെതുടര്‍ന്ന് നൂറനാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ രാവിലെ ആറു മണിയേടെ ഇയാളെ പിടികൂടുകയായിരുന്നു. ഇതിനു മുമ്പ് മോഷണം നടത്തിയ കുറ്റത്തിന് ജയില്‍ ശിക്ഷ കഴിഞ്ഞ് നാട്ടില്‍ എത്തിയിട്ടു മൂന്നുനാലു ദിവസം മാത്രമെ ആയുള്ളു. ഇതിനിടെ തെളിവെടുപ്പിനായി സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യം പകര്‍ത്തിയ ലേഖകനെ ഭീക്ഷണിപ്പെടുത്തി. തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തിച്ച മോഷ്ടാവിനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ച നാട്ടുകാരുമായി വാക്കുതര്‍ക്കവും കൈയാംകളിയും നടന്നു.
ഇയാളെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി തുടര്‍ന്ന് റിമാന്റു ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."