കൊറോണ പ്രതിരോധപ്രവര്‍ത്തനം: സ്വയംപ്രഖ്യാപിത സന്നദ്ധ പ്രവര്‍ത്തകര്‍ വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം പ്രഖ്യാപിത സന്നദ്ധപ്രവര്‍ത്തകര്‍ വേണ്ടെന്ന് മുഖ്യമന്ത്രി. ചിലര്‍ സ്വന്തം കാര്‍ഡ് അടിച്ച് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ക്രമിനല്‍ പശ്ചാത്തലമുള്ളവര്‍ സന്നദ്ധപ്രവര്‍ത്തനത്തിന് ഇറങ്ങുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതനുവദിക്കില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുസംവിധാനത്തിലൂടെയല്ലാതെ സന്നദ്ധ പ്രവര്‍ത്തനം പാടില്ല. ഇവരുടെ പ്രവര്‍ത്തനം വേതനം ആഗ്രഹിച്ചാകരുതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് പരിശോധനയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. 100 മുതല്‍ 150 പേര്‍ വരെയാണ് ലക്ഷണങ്ങളുമായി ദിവസേന എത്തുന്നത്. ഇവരുടെ സാംപിളുകള്‍ അപ്പോള്‍ തന്നെ എടുക്കാന്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തേക്ക് ചരക്ക് കൊണ്ടുവരുന്നതിലും പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാല്‍ കര്‍ണാടകയിലെ റോഡ് പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ധാന്യം വീടുകളില്‍ എത്തിക്കും. ക്വാറന്റീനിലുള്ളവര്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അവരുടെ ബാങ്കുകളിലെത്തിക്കും. നിലവിലെ സന്നദ്ധ സേനാ രജിസ്‌ട്രേഷന്‍ പഞ്ചായത്ത് തലത്തിലാക്കും. പഞ്ചായത്തുകളുടെ ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കും. 201950 പേര്‍ സന്നദ്ധ പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും സര്‍ക്കാര്‍ നല്‍കും. അതേസമയം ഫാക്ടറികളില്‍ ജോലി ചെയ്ത് അവിടെ ഭക്ഷണം കഴിച്ച് താമസിക്കുന്ന അതിഥി തൊഴിലാളികളുണ്ട്. ഭക്ഷണ സമയത്ത് ഫാക്ടറി മുതലാളിമാര്‍ സര്‍ക്കാര്‍ ഒരുക്കിയ ഇടത്തേക്ക് പോയി കഴിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇതു ശരിയല്ല. കൊവിഡ് കഴിഞ്ഞാല്‍ നാളെയും തൊഴിലാളികള്‍ അവര്‍ക്ക് ആവശ്യമുള്ളതാണെന്ന കാര്യം തൊഴിലുടമകള്‍ ഓര്‍ക്കണം. അതിഥി തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ നല്‍കി വരുന്ന സൗകര്യങ്ങള്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."