വാളയാര്‍ മേഖലയില്‍ പീഡനത്തിരയായി ബാലികമാര്‍: ഒന്നരവര്‍ഷത്തിനിടെ മുപ്പതോളം ഇരകള്‍
പീഡനത്തിനിരയാവുന്നവര്‍ക്കിടയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കൂടിവരുകയാണ്. പൊലിസ് നിഗമനത്തില്‍ ആത്മഹത്യയാണെന്ന് എഴുതിത്തള്ളിയ മിക്ക കേസുകളും ബന്ധുക്കളും നാട്ടുകാരും കൊലപാതകമാണ് ആരോപിക്കുന്ന സാഹചര്യമാണുള്ളതെങ്കിലും എല്ലാത്തിലും അന്വേഷണം നിലച്ച മട്ടാണ്
വാളയാര്‍: അതിര്‍ത്തി പ്രദേശമായ വാളയാര്‍മേഖലയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പീഡനത്തിരിയായത് മുപ്പതോളം പെണ്‍കുട്ടികള്‍. കഴിഞ്ഞ വര്‍ഷം സഹോദരിമാര്‍ലൈംഗീക പീഡനത്തിരയായി ദുരൂഹ മരണം സംഭവിച്ച പ്രദേശത്തും പരിസരത്തുമായിട്ടാണ് ഇത്രയും പെണ്‍കുട്ടികള്‍ തുടര്‍ച്ചയായ പീഡനത്തിരിയായിട്ടുള്ളത്. കഴിഞ്ഞ മാസം 63 കാരന്‍ ആറുവയസുകാരിയെ മാസങ്ങളായി പീഡിപ്പിച്ച സംഭവമാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പീഡനത്തിരയാവുന്നതില്‍ കൂടുതലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണെന്നതാണ് പരിതാപകരം. 2017 ജനുവരി -മാര്‍ച്ച് മാസങ്ങളിലായി ഒമ്പതും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തോടെയാണ് വാളയാറിലെ ലൈംഗീകാതിക്രമങ്ങളും ദുരൂഹ മരണങ്ങളും പുറം ലോകമറിയാന്‍ തുടങ്ങിയത്. സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പുണ്ടായിട്ടും കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ വാളയാറില്‍ പീഡനത്തിരയായത് മുപ്പതോളം പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടികളാണെന്നത് ഞെട്ടിക്കുന്ന കണക്കുകളാണ്.
പീഡനത്തിനിരയാവുന്നവരില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കൂടിവരുകയാണ്. പൊലിസ് നിഗമനത്തില്‍ ആത്മഹത്യയാണെന്ന് എഴുതിത്തള്ളിയ മിക്ക കേസുകളും ബന്ധുക്കളും നാട്ടുകാരും കൊലപാതകമാണ് ആരോപിക്കുന്നസാഹചര്യമാണുള്ളതെങ്കിലും എല്ലാത്തിലും അന്വേഷണം നിലച്ച മട്ടാണ്.
മാത്രമല്ല വാളയാര്‍ മേഖലയിലെ പീഡനക്കേസുകളില്‍ ആത്മഹത്യ പ്രേരണക്കും മറ്റും പിടിക്കപ്പെട്ടവരെല്ലാമാകട്ടെ ഇരകളായവരുടെ അടുത്ത ബന്ധുക്കളും മാതാപിതാക്കളുടെ സുഹൃത്തുക്കളുമാണെന്നും ഞെട്ടിക്കുന്ന വസ്തുതയാണ്. സംസ്ഥാനത്തുതന്നെ കോളിളക്കം സൃഷ്ടിച്ച സഹോദരിമാര്‍ മരിച്ച കേസില്‍ പ്രതികളെ പിടികൂടിയതും കുറ്റപത്രം സമര്‍പ്പിച്ചതുമെല്ലാം അതിവേഗമായെങ്കിലും പിന്നീട് എല്ലാം പഴയ പോലെയാവുകയായിരുന്നു.
പ്രസ്തുത കേസില്‍ പ്രായ പൂര്‍ത്തയാവാത്ത പ്രതിയും കുട്ടികളുടെ അമ്മയുടെ ബന്ധുവും ജാമ്യത്തിലിറങ്ങിയെങ്കിലും ബാക്കി 3 പ്രതികളിപ്പോഴും ജയിലിലാണ്. ഒരു വീട്ടിലെ നാലു പെണ്‍കുട്ടികളെയും അമ്മയെയും വര്‍ഷങ്ങളായി പീഡിപ്പിക്കുകയും പീഡനത്തിരയായ 15 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ച സംഭവവും വാളയാര്‍ മേഖലയില്‍ നടന്നത് ഏറെ ഞെട്ടിച്ച സംഭവമാണ്.
വാളയാര്‍ മേഖലയില്‍ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും ജാഗ്രതാ നിര്‍ദേശങ്ങളും ബോധവല്‍ക്കരണങ്ങളുമൊക്കെ സാമൂഹ്യനീതി വകുപ്പ് നടത്തുമ്പോഴും എല്ലാം കാറ്റില്‍പ്പറത്തി വാളയാര്‍ പെണ്‍കുട്ടികള്‍ പീഡനത്തിരയാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."