മുലായമിന്റെ മകന് നടത്തുന്ന മൃഗസംരക്ഷണ കേന്ദ്രം യോഗി ആദിത്യ നാഥ് സന്ദര്‍ശിക്കും
ലഖ്നോ: എസ്.പി നേതാവ് മുലായം സിങ്ങ് യാദവിന്റെ മകന് പ്രതീക് യാദവും മരുമകള്‍ അപര്‍ണ യാദവും ചേര്‍ന്ന് നടത്തുന്ന മൃഗ സംരക്ഷണ കേന്ദ്രം 'കന്ഹ ഉപ് വന്‍' ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സന്ദര്‍ശിക്കും. മുഖ്യമന്ത്രിയെ സ്വീകരിക്കാനായി മുലായവും ഭാര്യ സാധനയും അവിടെയുണ്ടാകുമെന്ന് സമാജ് വാദി പാര്‍ട്ടി വക്താക്കള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ലഖ്നോവിലാണ് 'കന്ഹ ഉപ് വന്‍' സ്ഥിതിചെയ്യുന്നത്. പശുക്കളേയും അലഞ്ഞു തിരിയുന്ന മൃഗങ്ങളെയുമാണ് കേന്ദ്രത്തില്‍ സംരക്ഷിക്കുന്നത്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ പ്രതീക് യാദവും എസ്.പി സ്ഥാനാര്‍ഥിയായിരുന്ന അപര്‍ണ യാദവും അവരുടെ സഹോദരനും യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചിരുന്നു.
അപര്‍ണയാദവ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ലഖ്നോവില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ റിതാ ബഹുഗുണ ജോഷിയോട് 30,000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."