റിയാദില്‍ മലയാളിയുടെ കാറും മൊബൈലും കവര്‍ന്നു
റിയാദ്: സഊദി തലസ്ഥാന നഗരിയില്‍ മലയാളി വന്‍ കവര്‍ച്ചക്കിരയായി. റിയാദില്‍ കുടുംബവുമൊത്ത് കഴിയുന്ന കൊളക്കാട്ടില് അസ്മറിനാണ് ഈ ദുരനുഭവം. മൊബൈലിനും കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ക്കു പുറമെ കാറും അക്രമികള്‍ തട്ടിയെടുത്തു.
ബുധനാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് ഷോപ്പിംഗിനു പോയി തിരിച്ചു വരികയായിരുന്നു. വീടിനു സമീപത്തു വെച്ചാണ് ഇവര്‍ക്കു നേരെ അക്രമമുണ്ടായത്.
ഇവരുടെ കൈവശമുണ്ടായിരുന്ന കുടുംബത്തിന്റെയടക്കമുള്ള ഇഖാമ , ബാങ്ക് കാര്‍ഡുകള്‍ , ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന പേഴ്സും ഐഫോണ്‍ അടക്കം വിലപിടിപ്പുള്ള ഫോണുകളും അക്രമികള്‍ കൈക്കലാക്കി. ഒടുവില്‍ കഴുത്തില്‍ കത്തിവെച്ച് കാറിന്റെ താക്കോലും അക്രമികള്‍ കൈക്കലാക്കി.
കയ്യിലുള്ളതെല്ലാം തട്ടിയെടുത്ത അക്രമികളോട് ഒടുവില്‍ ഇഖാമയെങ്കിലും തരണമെന്നാവശ്യപ്പെട്ടപ്പോള്‍ മൂക്കിനിടിക്കുകയും പരിക്കേല്പിക്കുകയും ചെയ്തു.
റിയാദ് ബത്ഹ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."