നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യമനില്‍ നിന്നും ഉംറ സംഘം
റിയാദ്: യുദ്ധം കലുഷിതമാക്കിയ യമനില്‍ നിന്നും നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പുണ്യ നഗരികള്‍ ലക്ഷ്യമാക്കി ഉംറ തീര്‍ത്ഥാടക സംഘം വരുന്നു. സംഘര്‍ഷങ്ങള്‍ക്കും ആഭ്യന്തര പ്രശനങ്ങള്‍ക്കും ഒടുവിലാണ് ഇവര്‍ക്ക് വിശുദ്ധ ഉംറ കര്‍മ്മ നിവ്വഹിക്കുന്നതിനു അവസരമൊരുങ്ങുന്നത്. ഇതിനായി യമന്‍ പൗരന്മാര്‍ക്ക് ഔദ്യോഗിക ഗവണ്മെന്റിനു കീഴില്‍ രജിസ്‌ട്രേഷനും ആരംഭിച്ചു. ശനിയാഴ്ച മുതല്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍ ശവ്വാല്‍ പതിനാലു വരെ തുടരുമെന്ന് യമന്‍ ഔഖാഫ് മന്ത്രാലയം അറിയിച്ചു. യമന്‍ അധികൃതര്‍ സഊദി ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉംറക്ക് വീണ്ടും അവസരമൊരുക്കിയത്.
എന്നാല്‍, ശവ്വാല്‍ 28 നുള്ളില്‍ തീര്‍ത്ഥാടകര്‍ യമനില്‍ തിരിച്ചെത്തണമെന്നും ഉംറ വിസയില്‍ എത്തുന്നവര്‍ കാലാവധി കഴിഞ്ഞും സഊദിയില്‍ തങ്ങുന്നത് അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കണ്ടെത്തിയാല്‍ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും ഉടമസ്ഥര്‍ക്കുമെതിരെ നടപടികളെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."