HOME
DETAILS

101ല്‍ വിളിച്ചോളൂ... മരുന്നും ഭക്ഷണവുമായി ഇരമ്പിയെത്തും അഗ്നിശമന സേന

  
backup
April 01 2020 | 21:04 PM

101%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b3%e0%b5%82-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82
 
 
നിലമ്പൂര്‍:  തീയണയ്ക്കാനും ദുരന്തമുഖങ്ങളിലേക്കും സൈറണ്‍ മുഴക്കി പായുന്ന അഗ്നിശനമ സേനയെയാണ് നമുക്ക് പരിചയം. എന്നാല്‍ കൊവിഡ് ഭീതിയുടെ ഈ നാളുകളില്‍    ഇതുമാത്രമല്ല തങ്ങളുടെ  പ്രവര്‍ത്തന മേഖലയെന്ന് തെളിയിക്കുകയാണ് സംസ്ഥാനത്തെ ഫയര്‍ഫോഴ്‌സ് വിഭാഗം. 
വിളിച്ചു പറഞ്ഞാല്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും കൂടി എത്തിക്കാന്‍ സേവനത്തിന്റെ പുതുമുഖവുമായാണ് ഫയര്‍ഫോഴ്‌സ് ഇനി രംഗത്തിറങ്ങുന്നത്. കൊവിഡ് കാരണമുള്ള  ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ ഫോണില്‍ ആവശ്യപ്പെട്ടാല്‍ മരുന്നും ഭക്ഷണവും എത്തിക്കാന്‍ ഫയര്‍ഫോഴ്‌സ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 101ല്‍ വിളിക്കണമെന്ന് മാത്രം. കേരളത്തിലെ ഏത് ഫയര്‍ സ്‌റ്റേഷനിലേക്ക് വിളിച്ചാലും മരുന്ന് എത്തിക്കും. സംസ്ഥാനത്തെ 124 ഫയര്‍ സ്‌റ്റേഷനുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഫയര്‍ഫോഴ്‌സിനെ സഹായിക്കാന്‍ പുതുതായി രൂപം നല്‍കിയ സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരുടെ സഹായത്തോടെയാണ്  മരുന്നും ഭക്ഷണവും ആവശ്യക്കാര്‍ക്ക് എത്തിക്കുക. പരിശീലനം ലഭിച്ച 6,200 സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരാണ് ഫയര്‍ഫോഴ്‌സിനെ സഹായിക്കാന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. അതാത് ഏരിയയിലെ ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങളാണ് മരുന്നും ഭക്ഷണവും എത്തിക്കാന്‍ ഉപയോഗിക്കുക. 
മരുന്നിനായി  101ല്‍ വിളിച്ചാല്‍  ഡോക്ടറുടെ ശീട്ടും ഒപ്പം വിലാസവും വാട്ട്‌സാപ്പ് വഴി അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടും. ലഭ്യമായ മരുന്നാണെങ്കില്‍ മിനിറ്റുകള്‍ക്കകം ഫയര്‍ഫോഴ്‌സിന്റെ വാഹനത്തില്‍ തന്നെ വീട്ടില്‍ എത്തിച്ചു നല്‍കും. ചിലയിടങ്ങളില്‍ 101ല്‍ വിളിച്ചാല്‍ ദൂരെയുള്ള ഫയര്‍ സ്‌റ്റേഷനുകളിലാണ് ഫോണ്‍ എടുക്കുക എന്നിരിക്കേ എവിടെ നിന്നായാലും വിവരം നല്‍കിയാല്‍ മരുന്ന് വീട്ടിലെത്തിക്കുമെന്നാണ് ഫയര്‍ ഫോഴ്‌സ് ഉറപ്പു നല്‍കുന്നത്. തിരുവനന്തപുരത്തോ എറണാകുളത്തോ മാത്രം ലഭ്യമായ മരുന്നാണെങ്കില്‍ പോലും ഇത് ഉള്‍ഗ്രാമങ്ങളിലേക്ക് പോലും ഫയര്‍ ഫോഴ്‌സ് എത്തിച്ചുതരും. സംസ്ഥാനത്തിന് പുറത്ത് മാത്രം ലഭ്യമാകുന്ന മരുന്നാണെങ്കില്‍ അത് ലഭിക്കുന്നതിനുള്ള ശ്രമം നടത്തും. കിട്ടിയാല്‍ ഉടനടി വീട്ടിലെത്തിക്കും. 
ഫയര്‍ഫോഴ്‌സ് ഓഫിസര്‍മാര്‍ തങ്ങളുടെ പണം ഉപയോഗിച്ചാണ് മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും മരുന്നുകള്‍ വാങ്ങുക. എന്നാല്‍ നിര്‍ധന കുടുംബമാണെങ്കില്‍ മരുന്ന് സൗജന്യമായി നല്‍കും.  ലോക്ക്ഡൗണ്‍ കാരണം മരുന്നിന് പുറത്തുപോവാന്‍ കഴിയാത്ത സാഹചര്യത്തിലുള്ളവരാണെങ്കില്‍  മരുന്നിന്റെ വില വീട്ടില്‍ എത്തുമ്പോള്‍ നല്‍കിയാല്‍ മതി. ഓണ്‍ലൈന്‍ ആയി പണമടക്കുന്നവര്‍ക്ക് അങ്ങിനെയുമാവാം. പദ്ധതിയുടെ ഭാഗമായി ഒരാള്‍ക്കുള്ള മരുന്നുമായി ഇന്നലെ എറണാകുളത്ത് നിന്ന് നിലമ്പൂരിലേക്ക് വരെ ഫയര്‍ഫോഴ്‌സിന്റെ വാഹനം എത്തി. 
ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ പദ്ധതിയുമായി സംസ്ഥാന ഫയര്‍ഫോഴ്‌സ് രംഗത്തുവന്നത്. മാനുഷിക പരിഗണനയാണ് പ്രധാനമെന്ന ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് നിലമ്പൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ എം. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. ഭക്ഷണത്തിനായി വിളിക്കുന്നവര്‍ക്ക് സാമൂഹിക അടുക്കളയില്‍ നിന്നും ഭക്ഷണം വാങ്ങിച്ചാണ് വീടുകളില്‍ എത്തിച്ചുകൊടുക്കുക. ഭക്ഷണത്തിന്റെ മാത്രം വില നല്‍കിയാല്‍ മതി. നിര്‍ധനരാണെങ്കില്‍ ഭക്ഷണവും സൗജന്യമായി നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കൊവിഡ്  മൂലം പൊതുജനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കുന്നത്‌വരെ മാത്രമാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുകയുള്ളൂ.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  36 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago