കുട്ടനാട്ടില്‍ നിന്നും ആദ്യ മന്ത്രി: ചരിത്രം കുറിച്ച് തോമസ് ചാണ്ടി
കുട്ടനാട് : കേരളത്തിന്റ് നെല്ലറയും കാര്‍ഷിക സമരഭൂമിയുടെയും ഈറ്റില്ലവുമായ കുട്ടനാട്ടില്‍ നിന്നും ചരിത്രത്തില്‍ ആദ്യമായി ഒരു മന്ത്രി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയപ്പോള്‍ മുതല്‍ കുട്ടനാടിന് ഒരുമന്ത്രിയെന്നത് ഇത്തവണയുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു.പാര്‍ട്ടിക്കുള്ളിലെ ചരടുവലിയില്‍ മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടതിന്റ വിഷമത്തിലായിരുന്നു അന്ന് മുതല്‍ തോമസ് ചാണ്ടിയും പാര്‍ട്ടി അണികളും. കേവലം എട്ട് മാസം കഴിഞ്ഞപ്പോള്‍ നഷ്ട്ടപ്പെട്ടു പോയ അവസരം തിരികെ കിട്ടിയതിന്റ് സന്തോഷത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ . ഇന്ന് രാവിലെമുതല്‍ കുടുംബവും പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിയാകുമെന്ന വാര്‍ത്തയ്ക്ക് കാതോര്‍ത്തിരിക്കുകയായിരുന്നു.
കുട്ടനാടിന്റ് വികസനത്തിന് ഒരു മന്ത്രി വേണമെന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ എന്‍.സി.പ്പി പ്രചരണ രംഗത്ത് ശക്തമായി ഉന്നയിച്ചിരുന്നു. കുട്ടനാട്ടില്‍ നിന്ന് മന്ത്രിയുണ്ടാകുമെന്ന് കരുതിയെങ്കിലും ഒടുവില്‍ എന്‍.സി.പിയുടെ മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രന് ലഭിക്കുകയായിരുന്നു. ഇപ്പോള്‍ ഫോണ്‍ സംഭാഷണ വിവാദത്തെ തുടര്‍ന്ന് മന്ത്രി രാജിവെക്കേണ്ടി വന്നപ്പോള്‍ എന്‍.സി.പി യുടെ ഏക എം.എല്‍.എ തോമസ് ചാണ്ടിക്ക് നറുക്ക് വീഴുകയായിരുന്നു. .തോമസ് ചാണ്ടി മന്ത്രിയാകുമെന്ന വാര്‍ത്ത കുട്ടനാട്ടിലെത്തിയതോടെ തങ്ങള്‍ക്ക് എപ്പോഴും സഹായഹസ്തം നീട്ടുന്ന എം.എല്‍.എയുടെ ഓഫീസിലേക്ക് നാട്ടുകാര്‍ ഒഴുകിയെത്തി തുടങ്ങി .കുട്ടനാട്ടില്‍ മണ്ഡലത്തില്‍ നിന്നുള്ള ആദ്യ മന്ത്രിയായി തോമസ് ചാണ്ടി ചരിത്രം കുറിച്ചപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ആലപ്പുഴയ്ക്ക് നാല് മന്ത്രിമാരെ ലഭിച്ചുവെന്ന പ്രത്യേകതയുമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."