HOME
DETAILS
MAL
പായിപ്പാട്ടെ ഗൂഢാലോചനക്കാര്‍ എവിടെ? പൊലിസ് ഇരുട്ടില്‍ തപ്പുന്നു
backup
April 01 2020 | 21:04 PM
കോട്ടയം: അതിഥി തൊഴിലാളികളുടെ ലോക്ക്ഡൗണ്‍ ലംഘനത്തിനു പിന്നിലെ ഗൂഡാലോചനക്കാരെ കണ്ടെത്താനാവാതെ പൊലിസ് വിയര്‍ക്കുന്നു.
പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ആസൂത്രിതവും ഗൂഢാലോചനയുമാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പടെ പ്രഖ്യാപിച്ചിരുന്നു.
ലോക്ക്ഡൗണ്‍ ലംഘന പ്രതിഷേധം നടന്ന് നാലുദിനം പിന്നിടുമ്പോഴും രണ്ട് ബംഗാള്‍ സ്വദേശികളായ അതിഥി തൊഴിലാളികളെ അറസ്റ്റു ചെയ്തതൊഴിച്ചാല്‍ അന്വേഷണത്തില്‍ മുന്നോട്ടു പോകാന്‍ പൊലിസിനായിട്ടില്ല.
ബംഗാള്‍ സ്വദേശികളായ മുഹമ്മദ് റിഞ്ചു, അന്‍വര്‍ അലി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ലോക്ക്ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങിയതിന് 2000 അതിഥി തൊഴിലാളികള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. 20 ലേറെ ഫോണുകള്‍ ഗൂഡാലോചന തെളിയിക്കാനായി പൊലിസ് പിടിച്ചെടുത്തിരുന്നു.
ഇതില്‍നിന്നു ലഭിച്ച ചില ഫോണുകോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. എന്നാല്‍, ഗൂഢാലോചനക്കാരിലേക്ക് എത്തിച്ചേരാനുള്ള തെളിവുകള്‍ കണ്ടെത്താനായില്ല.
മധ്യമേഖല ഡി.ഐ.ജി മഹേഷ്‌കുമാര്‍ കാളിരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലിസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
കോട്ടയം ജില്ലാ പൊലിസ് മേധാവിയും രണ്ട് ഡിവൈ.എസ്.പിമാരും ഉള്‍പ്പെട്ട സംഘം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. അതിഥി തൊഴിലാളികളെ ലോക്ക്ഡൗണ്‍ ലംഘിച്ച് തെരുവിലിറക്കിയവരെ മാത്രം നാലു ദിവസം പിന്നിടുമ്പോഴും കണ്ടെത്താനായില്ലെന്നത് പൊലിസിന് നാണക്കേടായി.
അതിഥി തൊഴിലാളികളെ കേരളത്തില്‍ എത്തിക്കുന്ന ചില കരാറുകാരും കെട്ടിട ഉടമകള്‍ക്കും ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന സംശയം അധികൃതര്‍ തന്നെ ഉയര്‍ത്തിയിരുന്നു.
ഗൂഢാലോചന നടന്നതായി മുഖ്യമന്ത്രി ഉള്‍പ്പടെ വ്യക്തമാക്കിയ സംഭവത്തില്‍ നാല് ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് മുന്നോട്ടു പോകാനാവാത്തത് തിരിച്ചടിയായിട്ടുണ്ട്.
തെരുവില്‍ പ്രതിഷേധം ഉയരുമെന്നതു മുന്‍കൂട്ടി കാണാനാവാതെ പോയ പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന് പറ്റിയ വീഴ്ച ആഭ്യന്തര വകുപ്പിന് തന്നെ നാണക്കേടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."