HOME
DETAILS

മൊറട്ടോറിയം കാലത്തെ പലിശയ്ക്കും ഇളവില്ല ഒന്നിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ സന്ദേശം

  
backup
April 02 2020 | 09:04 AM

bank-no-reductiuon-in-interest
 
കൊച്ചി: കൊവിഡുമായി ബന്ധപ്പെട്ട് ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയാലും പലിശ അടയ്ക്കണമെന്ന് ബാങ്കുകള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടപാടുകാര്‍ക്ക് ബാങ്കുകള്‍ സന്ദേശം അയച്ചു തുടങ്ങി. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലും കൊവിഡ് 19 വ്യാപന പശ്ചാത്തലത്തിലുമാണ് ബാങ്ക് വായ്പ തിരിച്ചടവിന് സാവകാശം നല്‍കുന്നതിനുവേണ്ടി റിസര്‍വ് ബാങ്ക് മൂന്നുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ പ്രതിമാസ വായ്പ തുകയും പലിശയും അടയ്ക്കുന്നതില്‍ ഇടപാടുകാര്‍ക്ക് സാവകാശം നല്‍കാനായിരുന്നു ഇത്.
 
എന്നാല്‍, വായ്പ അടയ്ക്കാതിരിക്കുന്ന കാലയളവിലും യഥാര്‍ഥ വായ്പ തുകയിന്‍മേല്‍ അതത് മാസം ഏര്‍പ്പെടുത്തിയിരിക്കുന്ന പലിശത്തുക (പലിശമാത്രം) മൂന്നുമാസം കഴിയുമ്പോള്‍ ഒന്നിച്ചടയ്ക്കണമെന്നാണ് ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്നത്. വായ്പാ കാലാവധി മൂന്നു മാസം കൂടി നീട്ടി കിട്ടുകയും മാര്‍ച്ച്, ഏപ്രില്‍, മെയ്  മാസങ്ങളില്‍ ഇടപാടു നടത്തേണ്ടെന്നതുമാണ് മൊറട്ടോറിയത്തിലൂടെ ഇടപാടുകാര്‍ക്ക് ലഭിക്കുന്ന ആശ്വാസമെന്നാണ് ഇത്തരം ബാങ്കുകളുടെ വിശദീകരണം.
 
പലിശ മൂന്നു മാസം അടക്കുന്നില്ലെങ്കിലും പിഴപലിശ ഈടാക്കില്ല.  അതായത്, മൂന്നുമാസം കഴിഞ്ഞ് തവണയടയ്ക്കാന്‍ ചെല്ലുമ്പോള്‍ മൊറട്ടോറിയം കാലയളവില്‍ തുക അടച്ചിരുന്നില്ലെങ്കിലും അക്കാലയളവിലുള്ള പലിശ (മൂന്നുമാസത്തെ) വസൂലാക്കാനാണ് ബാങ്കുകളുടെ നീക്കം. അതേസമയം, വായ്പ കാലാവധി മൂന്നുമാസം കൂടി ദീര്‍ഘിപ്പിക്കുമ്പോള്‍ ആ കാലയളവിലും പലിശ അടയ്‌ക്കേണ്ടിവരുമെന്നാണ് സൂചന. എന്നാല്‍ പല ബാങ്കുകളും ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് കൈക്കൊള്ളുന്നതെന്നും അറിയുന്നു. ചുരുക്കം ചില ബാങ്കുകള്‍ മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
 
ബാങ്ക് ഇടപാടുകളുമായി ഏറെയൊന്നും ബന്ധമില്ലാത്തവരും മറ്റും ബാങ്കുകളുടെ ഇത്തരം സാങ്കേതിക നടപടികളില്‍ വിയര്‍ക്കും. ഇക്കാര്യങ്ങളിലൊന്നും വിശദീകരണങ്ങള്‍ വരാത്ത സാഹചര്യത്തില്‍ പണമുള്ളവര്‍ മൊറട്ടോറിയത്തിനു നില്‍ക്കാതെ വായ്പത്തുക അടയ്ക്കുന്നതാണ് നല്ലതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.മൊറട്ടോറിയം വായ്പ തിരിച്ചടവിലെ സാവകാശം മാത്രമാണ്.
 
വ്യവസ്ഥകള്‍ ഒന്നുംതന്നെ മാറുന്നില്ല. മൊറട്ടോറിയം 'ആവശ്യമുള്ളവര്‍' അറിയിക്കണമെന്ന് ചില ബാങ്കുകള്‍ നിര്‍ദേശിക്കുമ്പോള്‍ മൊറട്ടോറിയം 'വേണ്ടാത്തവര്‍' അറിയിക്കണമെന്നാവശ്യപ്പെടുന്ന ബാങ്കുകളും ഇതുവരെ 'മനസ് തുറക്കാത്ത' ബാങ്കുകളും ഉണ്ട്.മാസം തോറും നിശ്ചിത തീയതിയില്‍ അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഇ.എം.ഐ അടയ്ക്കുന്നവര്‍ക്ക് മൊറട്ടോറിയം ആനുകൂല്യം വേണമെങ്കില്‍ അതത് ബാങ്ക് ശാഖകളെ അറിയിക്കേണ്ടതുണ്ട്. ഇമെയില്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയോ നേരിട്ട് ബാങ്കിനെ സമീപിക്കുകയോ ആണ് വേണ്ടത്.മാര്‍ച്ച് ഒന്നുമുതല്‍ മെയ് ഒന്നുവരെയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ജൂണ്‍ ഒന്നുമുതല്‍ തവണ പുനരാരംഭിച്ചാല്‍ മതിയാവും. 
 
മൊറട്ടോറിയം ബാങ്ക് ഉള്‍പ്പെടെ എല്ലാത്തരം വായ്പാദാതാക്കളെയും ഉദ്ദേശിച്ചുള്ളതാണ്. ഭവന, കാര്‍ഷിക, വാഹന, വിള വായ്പകളും റീട്ടെയ്ല്‍ വായ്പകളുള്‍പ്പെടെ നിശ്ചിത പരിധിയിലുള്ള എല്ലാ വായ്പകളും ക്രെഡിറ്റ് കാര്‍ഡ് വായ്പയും ഇതിന്റെ പരിധിയില്‍ വരും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago