HOME
DETAILS

ബജറ്റ് പ്രഖ്യാപനം: പ്രതീക്ഷയോടെ കാര്‍ഷികമേഖല

  
backup
July 03 2016 | 03:07 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80

തിരുവനന്തപുരം: കാര്‍ഷികമേഖലയിലെ തകര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ ക്രിയാത്മക പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത ഇടതു മുന്നണിയുടെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കു കാതോര്‍ത്തിരിക്കുകയാണ് കാര്‍ഷികമേഖല. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും കൃഷിനാശവും വലയ്ക്കുന്ന കര്‍ഷകരെ കാര്‍ഷികവൃത്തിയില്‍ പിടിച്ചുനിര്‍ത്താനുള്ള നടപടികളാണ് അനിവാര്യമായിട്ടുള്ളത്.

വായ്പാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നെല്‍കൃഷിക്കാര്‍ക്കും പച്ചക്കറി കൃഷിക്കാര്‍ക്കും പലിശരഹിത വായ്പ ലഭ്യമാക്കുമെന്നതും പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. നെല്‍വയലുകള്‍ സംരക്ഷിക്കുന്നത് ആവാസവ്യവസ്ഥാ സംരക്ഷണമായി കണ്ട് വിസ്തൃതിക്കനുസരിച്ച് നിലം ഉടമസ്ഥര്‍ക്ക് റോയല്‍റ്റി നല്‍കുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു.

ധനമന്ത്രി തോമസ് ഐസക് പുറത്തിറക്കിയ ധവളപത്രത്തില്‍ നെല്ല് സംഭരണത്തില്‍ വീഴ്ച വരുത്തിയ മുന്‍ സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മെത്രാന്‍കായലിലെ വിവാദ ഭൂമി ഏറ്റെടുത്ത് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കൃഷിയിറക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞിരുന്നു. ഇതേ രീതിയില്‍ സംസ്ഥാനത്തെങ്ങും തരിശായിക്കിടക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയിലേക്കു സര്‍ക്കാരിന്റെ ശ്രദ്ധ പതിയുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക രംഗത്തെ വിദഗ്ധര്‍.

കാര്‍ഷിക മേഖലയ്ക്കുള്ള സര്‍ക്കാര്‍ ചെലവ് കഴിഞ്ഞ രണ്ടു ദശാബ്ദമായി സംസ്ഥാന വരുമാനത്തിന്റെ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ മാത്രമാണ്. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇതു ആറു മുതല്‍ 10 ശതമാനം വരെയാണ്.

ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകുമോയെന്നതും വിലയിരുത്തപ്പെടേണ്ടതാണ്. നാളീകേര കൃഷി ലാഭകരമാക്കാന്‍ എല്ലാ ജില്ലകളിലും നാളീകേര പാര്‍ക്കുകള്‍ സ്ഥാപിക്കുകയും വെളിച്ചെണ്ണയ്ക്കും നീരയ്ക്കും പുറമേ അവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും വ്യക്തമാക്കിയിരുന്നു.

കാര്‍ഷിക വരുമാനത്തിന്റെ നട്ടെല്ലായ റബറിനെ സംരക്ഷിക്കാനുള്ള നടപടികളാണ് ഏറെ ശ്രദ്ധ അര്‍ഹിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ റബര്‍ വില സ്ഥിരതാ ഫണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ റബര്‍ ഇറക്കുമതി നയം പ്രാബല്യത്തില്‍ വരാന്‍ പോകുന്നതു സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായി മാറും.

റബര്‍ വില കുത്തനെ ഇടിയാന്‍ ഇടയാക്കുന്ന ഈ സാഹചര്യത്തില്‍ എത്രത്തോളം സബ്‌സിഡി നല്‍കി റബര്‍ കര്‍ഷകന് ആശ്വാസം നല്‍കാനാകുമെന്നതാണ് സംസ്ഥാന സര്‍ക്കാരിനു മുന്നിലുള്ള വലിയ പ്രതിസന്ധി. കേന്ദ്ര സഹായം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്. അതോടൊപ്പം തന്നെ കേന്ദ്ര-സംസ്ഥാന സംയുക്ത സ്‌കീമായി കര്‍ഷകര്‍ക്ക്്് മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി, എല്ലാ പഞ്ചായത്തുകളിലും ലേബര്‍ ബാങ്ക്്് എന്നീ പ്രഖ്യാനങ്ങളുടേയും ഗതി എന്താണെന്ന്്് കാത്തിരുന്നു കാണാം.

പച്ചക്കറിയില്‍ സ്വയം പര്യാപ്തത, 50,000 ഹെക്ടറില്‍ ജൈവ പച്ചക്കറി കൃഷി തുടങ്ങിയവ പ്രധാന മുദ്രാവാക്യമായി ഇടതുമുന്നണി ഉയര്‍ത്തിയിരുന്നു. അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറികളിലെ വിഷാംശം നിരീക്ഷിക്കുന്നതിന് ശാസ്ത്രീയമായ സംവിധാനം ഏര്‍പ്പെടുത്തുമെന്നും വിഷാംശം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു.

ജൈവകൃഷി പ്രോത്സാഹനവും കൃഷിയിലെ സ്വയംപര്യാപ്തതയും മുന്‍നിര്‍ത്തി വ്യാപക പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനും തീരുമാനമെടുത്തിട്ടുണ്ട്. നിയമസഭയുടെ നടപ്പു സമ്മേളന കാലയളവില്‍ത്തന്നെ സമഗ്ര ജൈവ കാര്‍ഷിക നയം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കൃഷി വകുപ്പ്.

സമഗ്ര പച്ചക്കറി മിഷന്‍ പദ്ധതി നടപ്പാക്കും. വിഷാംശമുള്ള പച്ചക്കറികളും പഴങ്ങളും സംസ്ഥാനത്തേയ്ക്ക് കടന്നു വരുന്നതു തടയുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി ഏഴംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.

കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘങ്ങളുമായിച്ചേര്‍ന്ന് പഞ്ചായത്ത് തലത്തില്‍ പച്ചക്കറി കൃഷി വ്യാപനത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യപടിയായി ഇത്തവണത്തെ ഓണമുണ്ണാന്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറി എന്ന ആശയത്തിലൂന്നിയാണ് പ്രവര്‍ത്തനങ്ങള്‍.
പ്രാദേശിക വിപണിയ്ക്ക് പുറമേ ഹോര്‍ട്ടികോര്‍പ്പിന്റെ 1,200 ഔട്ട്‌ലെറ്റുകള്‍ വഴിയും ജൈവ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  10 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  10 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  10 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  10 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  10 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  10 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  10 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  10 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  10 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  10 days ago