HOME
DETAILS

ചെങ്ങന്നൂര്‍: പൊട്ടിത്തെറി ഭീഷണിയില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി നാളെ

  
backup
June 03, 2018 | 10:47 PM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86



കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണച്ചതിനെ തുടര്‍ന്നുണ്ടായ തിരിച്ചടി നാളെ ചേരുന്ന കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിക്ക് വഴിവയ്ക്കും. ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ പിന്തുണയുണ്ടായിട്ടും യു.ഡി.എഫിനുണ്ടായ കനത്ത പരാജയം പാര്‍ട്ടിയുടെ വിലപേശല്‍ ശക്തി തന്നെ പണയപ്പെടുത്തിയെന്ന ആരോപണമാണ് നേതൃത്വത്തിന് മേല്‍ സമ്മര്‍ദമാകുന്നത്.
ഇതോടെ യു.ഡി.എഫ് സഖ്യത്തിന് വേണ്ടി ശക്തമായി വാദിച്ച പി.ജെ ജോസഫിനും കൂട്ടര്‍ക്കും ഏറെ പഴി കേള്‍ക്കേണ്ടി വരുമെന്നുറപ്പ്. പാര്‍ട്ടിക്ക് കൂടി തിരിച്ചടി നേരിട്ടിട്ടും സി.പി.എം നേതൃത്വം ആക്ഷേപങ്ങളുന്നയിക്കാതിരുന്ന സാഹചര്യത്തില്‍ എല്‍.ഡി.എഫുമായുള്ള സഖ്യസാധ്യത പൂര്‍ണമായും തള്ളേണ്ടതില്ലെന്ന വാദത്തിനും യോഗത്തില്‍ പിന്തുണ വര്‍ധിക്കും.
ഇടതിനോട് ചേര്‍ന്നു നില്‍ക്കണമെന്നതാണ് കെ.എം മാണിയുടെയും ജോസ്. കെ. മാണിയുടെയും താല്‍പര്യം. അതേസമയം, പി.ജെ ജോസഫിനെ ഉപേക്ഷിച്ച് എല്‍.ഡി.എഫിലെത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് മാണിക്കറിയാം. ഇതു കൊണ്ടാണ് ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ അഭിപ്രായം ജോസഫ് ഗ്രൂപ്പിന്റെ പിടിവാശിക്ക് വഴിമാറിക്കൊടുക്കാന്‍ മാണിയെ പ്രേരിപ്പിച്ചത്.
മനസ്സാക്ഷി വോട്ടെന്ന ഫോര്‍മുല പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു വന്നെങ്കിലും യു.ഡി.എഫിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കണമെന്ന് ജോസഫ് ഗ്രൂപ്പ് ഉറച്ച നിലപാടെടുക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ നാളെ ചേരുന്ന യോഗത്തില്‍ പി.ജെ ജോസഫിനെതിരേയും മോന്‍സ് ജോസഫിനെതിരേയും രൂക്ഷവിമര്‍ശനമുയരാനുള്ള സാധ്യതയുണ്ട്. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ആലപ്പുഴയില്‍നിന്നുള്ള പ്രതിനിധികളും ജോസ് കെ. മാണി എം.പിയും യു.ഡി.എഫുമായി സഹകരിക്കുന്നതില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ആലപ്പുഴയില്‍നിന്നുളള ചില നേതാക്കള്‍ പാര്‍ട്ടി തീരുമാനം മറികടന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണം നടത്തിയെന്ന ആരോപണവും സ്റ്റിയറിങ് കമ്മിറ്റി ഗൗരവമായി ചര്‍ച്ച ചെയ്യും.
കൂടാതെ ചെങ്ങന്നൂരിലെ പാര്‍ട്ടി ഘടകങ്ങള്‍ നേതൃത്വമെടുത്ത തീരുമാനത്തിന് വിരുദ്ധമായി യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടു നിന്നതും ചര്‍ച്ചയാകും. രാജ്യസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാടും നാളത്തെ യോഗം ചര്‍ച്ച ചെയ്‌തേക്കും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം അധ്യാപകഭവനില്‍ ചേരുന്ന യോഗം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി ഉദ്ഘാടനം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലറെ മാറ്റി; ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പ്രതികാര നടപടിയെന്ന് സൂചന

Universities
  •  31 minutes ago
No Image

സഞ്ജുവിനെ കൈവിട്ട് ഇംഗ്ലണ്ട് നായകൻ; വാംഖഡെയിൽ തകർത്തടിച്ച് മധുരപ്രതികാരം!

Cricket
  •  an hour ago
No Image

സൈപ്രസ് ബ്രിട്ടൻ വ്യോമതാവളം ആക്രമിച്ച ഡ്രോൺ ഇറാനിൽ നിന്നുള്ളതല്ല; വ്യക്തമാക്കി യുകെ 

International
  •  an hour ago
No Image

ലോകസമാധാനത്തിന് മുൻഗണന, ചർച്ചകളിലൂടെ സംഘർഷങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധം: ഖത്തർ

qatar
  •  an hour ago
No Image

In - Depth: ഇറാന്‍ - ഇറാഖ് അതിര്‍ത്തിയില്‍ യുദ്ധഭീതി: കുര്‍ദിഷ് കാര്‍ഡുമായി ട്രംപ് ഭരണകൂടം

International
  •  an hour ago
No Image

In - Depth: 'സ്‌മൈലിംഗ് ബുദ്ധ': അമേരിക്കയെ അടക്കം നോക്ക് കുത്തിയാക്കി കൊണ്ട് പൊഖ്‌റാനില്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണം

National
  •  2 hours ago
No Image

വിദ്യാർഥിനി ജസ്‌ലിയയുടെ അപകട മരണം; കാറോടിച്ച യുവ ഡോക്ടർ ഒളിവിൽ, ലുക്ക്ഔട്ട് നോട്ടീസിനിടെ മുൻകൂർ ജാമ്യം തേടി പ്രതി

Kerala
  •  2 hours ago
No Image

കുവൈത്തിലെ യുഎസ് സേനയ്ക്ക് നേരെ ഡ്രോൺ ആക്രമണം; അവകാശവാദവുമായി ഇറാൻ

International
  •  2 hours ago
No Image

62,000 രൂപ മുതൽ മുകളിലേക്ക് കുത്തനെ കുതിച്ച് വിമാന ടിക്കറ്റ് നിരക്ക്; ഗൾഫിൽ നിന്നും പ്രത്യേക ചാർട്ടർ വിമാനങ്ങളും സ്വകാര്യ ജെറ്റുകളും

Kerala
  •  3 hours ago
No Image

കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസം; പ്രത്യേക സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്

qatar
  •  3 hours ago