HOME
DETAILS
MAL
കുവൈത്തില്‍ സ്വകാര്യ സ്കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ അനുമതി
backup
April 02 2020 | 16:04 PM
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മേഖല സ്തംഭിക്കുന്നത് ഒഴിവാക്കാനായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്കി. സ്വകാര്യ സ്കൂളുകളിലെ പാഠ്യ പദ്ധതികള്‍ ഏഴ് മാസത്തോളം സ്തംഭിക്കുന്നത് ഒഴിവാക്കാനാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്ന് നേരത്തെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരവ് ലംഘനത്തിനമുണ്ടായാല് ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
ഒന്നു മുതല്‍ 11 വരെ ക്ലാസുകള്‍ക്ക് ഒകടോബര് നാലിനും 12-ാം ക്ലാസിന് ഓഗസ്റ്റ് നാലിനുമാണ് സ്കൂള്‍ തുറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."