HOME
DETAILS
MAL
വി.പി.പി നമ്പൂതിരിയുടെ കുടുംബവീട് ഇനി ഐസൊലേഷന്‍ വാര്‍ഡ്
backup
April 03 2020 | 02:04 AM
തിരുവല്ല: മുന്‍ എം.എല്‍.സി വി.പി.പി നമ്പൂതിരിയുടെ കുടുംബവീട് ഇനി കൊവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഐസൊലേഷന്‍ വാര്‍ഡ്. വാര്‍ഡ് സജ്ജമാക്കുന്നതിനായി വീട് കുടുംബാംഗങ്ങള്‍ തിരുവല്ല നഗരസഭയ്ക്ക് വിട്ടുനല്‍കി.
തിരുവല്ല പെരിങ്ങര പഞ്ചായത്ത് പത്താംവാര്‍ഡിലെ 'ഹാപ്പി ഹോം' എന്ന വീടാണ് വിട്ടുനല്‍കിയത്. 1952-54 കാലഘട്ടത്തില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി തിരുകൊച്ചി നിയമസഭയില്‍ അംഗമായിരുന്നു വി.പി.പി നമ്പൂതിരി. പിന്നീട് കമ്മ്യൂണിസ്റ്റ് നേതാവായി. ഇ.എം.എസ് അടക്കമുള്ള നേതാക്കള്‍ നിരവധിതവണ സന്ദര്‍ശനം നടത്തിയിട്ടുള്ള വീടാണിത്. നമ്പൂതിരിയുടെ ഭാര്യ പ്രൊഫ. ദ്രൗപതി അമ്മ, മക്കളായ ഡോ. ജോയി ഇളമണ്‍ (കില മാനേജിങ് ഡയരക്ടര്‍), ആനന്ദ് ഇളമണ്‍ (കേരള റാപ്പിഡ് ട്രാന്‍സിസ്റ്റ് കോര്‍പറേഷന്‍സ് ലിമിറ്റഡ് സി.ജി.എം), പ്രമോദ് ഇളമണ്‍ (മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) എന്നിവരുടെ ഉടമസ്ഥതയിലാണ് അഞ്ച് മുറികളുള്ള വീടിപ്പോള്‍. മൂവായിരം ചതുരശ്ര അടിയാണ് ആകെ വിസ്തീര്‍ണം. കുടിവെള്ളവും വൈദ്യുതിയും അടക്കമുള്ള സൗകര്യങ്ങള്‍ വീട്ടിലുണ്ട്. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ശുചീകരണം നടത്തിയ ശേഷമാണ് വീട് വിട്ടുനല്‍കിയത്. മഹാമാരിയെ പ്രതിരോധിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് അനിവാര്യമാണെന്നും പരസ്പരസഹകരണത്തോടെയും സാഹോദര്യത്തോടെയും എല്ലാവരും രോഗത്തിനെതിരേ പോരാടണമെന്നുമാണ് വീട് വിട്ടുനല്‍കിയതിനെ സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്ക് പറയാനുള്ളത്. പ്രമോദ് ഇളമണ്ണിന്റെ പക്കല്‍നിന്ന് സബ് കലക്ടര്‍ വിനയ് ഗോയല്‍ താക്കോല്‍ ഏറ്റുവാങ്ങി. മാത്യു ടി. തോമസ് എം.എല്‍.എ സന്നിഹിതനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."