HOME
DETAILS

അതിര്‍ത്തിയുണ്ടാവണം വാക്കിലും പെരുമാറ്റത്തിലും

  
backup
July 03 2016 | 04:07 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b5%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%be%e0%b4%95

സര്‍ ഇവാന്‍ മെറിഡിത്ത് ജെങ്കിന്‍സ് എന്ന ബ്രിട്ടീഷുകാരനെക്കുറിച്ചു കേട്ടിട്ടുണ്ടോ, 1946 ഏപ്രില്‍ എട്ടുമുതല്‍ ഇന്ത്യയ്ക്കും പാകിസ്താനും സ്വാതന്ത്യംകിട്ടിയ ദിവസത്തിനു തലേന്നുവരെ അവിഭക്തപഞ്ചാബ് പ്രവിശ്യയുടെ ഗവര്‍ണറായിരുന്നു അദ്ദേഹം. പതിനാറു മാസക്കാലം പഞ്ചാബ് പ്രവിശ്യ ഏകാധിപതിയെപ്പോലെ അടക്കിഭരിച്ചയാള്‍.

പരമപുച്ഛമായിരുന്നു അദ്ദേഹത്തിന് ഗാന്ധിയും നെഹ്‌റുവും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരോട്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടാല്‍ ആകാശംനോക്കി നക്ഷത്രമെണ്ണാന്‍ വിധിക്കപ്പെട്ട വിവരദോഷികളെന്ന പോലെയാണ് ജെങ്കിന്‍സ് കോണ്‍ഗ്രസുകാരെ കണ്ടിരുന്നുത്. താന്‍ ചിന്തിക്കുന്നതാണു ശരിയെന്നും താന്‍ പറയുന്നതാണു വേദവാക്യമെന്നും വിശ്വസിച്ചിരുന്ന ഉരുക്കുമുഷ്ടിക്കാരനായ ഭരണാധികാരിയായിരുന്നു അദ്ദേഹം.

ഇന്ത്യാവിഭജനം യാഥാര്‍ഥ്യമാകുമെന്നു തീരുമാനിക്കപ്പെട്ട കാലമാണ് അത്. മുറിച്ചുമാറ്റപ്പെടാന്‍ പോകുന്ന ബംഗാളില്‍ 1946 മുതല്‍ ഇരുപക്ഷവും അക്രമം തുടങ്ങിയിരുന്നു. മുസ്‌ലിംകളും ഹിന്ദുക്കളും സിക്കുകാരും ഒരേപോലെ ഇടകലര്‍ന്നു ജീവിച്ചിരുന്ന പഞ്ചാബ് പ്രവിശ്യ അപ്പോഴും ശാന്തമായിരുന്നു. കാരണം, തദ്ദേശീയര്‍ ഒരു മുറിച്ചുമാറ്റല്‍ ആഗ്രഹിച്ചിരുന്നില്ല. അവസാന നിമിഷമെങ്കിലും അതു സംഭവിക്കാതെ പോകുമെന്ന് അവര്‍ വിശ്വസിച്ചു.

എന്നാല്‍, പഞ്ചാബില്‍ അതിര്‍ത്തി നിശ്ചയിക്കാന്‍ നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് ന്യായാധിപന്റെ നേതൃത്വത്തില്‍ പഞ്ചാബ് വിഭജനത്തിനുള്ള ശ്രമം സജീവമായി നടക്കുന്നുണ്ടായിരുന്നു. ഒരു മാനദണ്ഡവും നോക്കാതെ കണ്ണുംപൂട്ടി വരച്ചുണ്ടാക്കിയ അതിര്‍ത്തിയുടെ വിശദാംശങ്ങള്‍ സ്വാതന്ത്യലബ്ധിവരെയും പുറത്തുവിടാതിരിക്കാന്‍ കടുത്തനിലപാടെടുത്തവരില്‍ ഒരാളായിരുന്നു അന്നത്തെ ജെങ്കിന്‍സ്. അതിര്‍ത്തിയേതെന്നു നേരത്തേ ജനം അറിഞ്ഞാല്‍ കുഴപ്പമുണ്ടാകുമെന്ന നിലപാടില്‍ ഉറച്ചുനിന്നു അദ്ദേഹം. അതിന്റെ ഫലമായി സംഭവിച്ചതെന്തെന്നതിനു ചരിത്രം സാക്ഷി.

തങ്ങളുടേതായിരിക്കുമെന്നു വിശ്വസിച്ച സ്ഥലങ്ങള്‍ വിഭജിക്കപ്പെട്ട രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്താണെന്നു തിരിച്ചറിഞ്ഞതോടെ അക്കാലംവരെ സ്‌നേഹസൗഹാര്‍ദ്ദങ്ങളില്‍ ജീവിച്ച വിവിധ മതക്കാര്‍ കടുത്തശത്രുക്കളായി. അവര്‍ പരസ്പരം അരിഞ്ഞുവീഴ്ത്തി. കൊന്നൊടുക്കപ്പെട്ടത് ആയിരങ്ങളോ പതിനായിരങ്ങളോ ആയിരുന്നില്ല. ലക്ഷക്കണക്കിനു നിരപരാധികളായിരുന്നു. ഇന്നും ഇന്ത്യയും പാകിസ്താനും കടുത്തശത്രുതയില്‍ കഴിയുന്നതിനു കാരണമായതും അന്നത്തെ ആ ഗവര്‍ണറുടെ പക്വതയില്ലാത്ത പെരുമാറ്റമായിരുന്നു.

വിഭജിക്കപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നു അതിര്‍ത്തിക്കപ്പുറത്തേയ്ക്കു പോകാനും വരാനും ആഗ്രഹിക്കുന്ന ജനങ്ങളെ സുരക്ഷിതമായി അങ്ങനെ പുനരധിവസിപ്പിക്കാന്‍ അന്നു തയാറായിരുന്നെങ്കില്‍ സ്വാതന്ത്ര്യാനന്തരം പഞ്ചാബ് ചോരപ്പുഴയാകുമായിരുന്നില്ല.

അധികാരക്കസേരയിലിരിക്കുന്നവര്‍ പക്വതയോടെയും പാകതയോടെയും പെരുമാറിയില്ലെങ്കില്‍ സംഭവിച്ചേയ്ക്കാവുന്ന ദുരന്തത്തിന്റെയും പ്രശ്‌നങ്ങളുടെയും വ്യാപ്തിയെത്രയെന്നു നമ്മെ ബോധ്യപ്പെടുത്തിത്തന്ന സംഭവമാണിത്. ഭരണാധികാരികള്‍ ആദ്യംചെയ്യേണ്ടത് വാക്കിലും പ്രവൃത്തിയിലും അതിര്‍വരമ്പു സൃഷ്ടിക്കലാണ്. സാധാരണവ്യക്തികളെപ്പോലെയല്ല അവര്‍. തങ്ങള്‍ക്കു താഴെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു ജനങ്ങള്‍ക്കു മാതൃകയാകേണ്ടവരാണ്.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലോ വിവരത്തിന്റെ കാര്യത്തിലോ മറ്റുള്ളവര്‍ അവരേക്കാള്‍ താഴെയായിരിക്കാം. എന്നുവച്ച്, സകലരോടും പുച്ഛമനോഭാവത്തോടെ പെരുമാറുന്നതു ശരിയായ നടപടിയല്ല. 'ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്' എന്ന ചൊല്ല് ഓര്‍ക്കേണ്ടത് ഇത്തരം സന്ദര്‍ഭത്തിലാണ്.

ഏതു പദവിയിലുള്ളവരായാലും മറ്റുള്ളവരെ (പ്രത്യേകിച്ചു, പദവിയില്‍ തനിക്കു മുകളിലുള്ളവരെ) ബഹുമാനിക്കാന്‍ മടിക്കുമ്പോള്‍ താഴെയുള്ളവര്‍ അതു കണ്ടുപഠിക്കും. അവരും അതേനയം തുടര്‍ന്നാല്‍ അതു ജനാധിപത്യസംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു തടസ്സമായിത്തീരും. ആര്‍ക്കും എന്തും പറയാമെന്നും ചെയ്യാമെന്നുമുള്ള അവസ്ഥ വരും.

ഇത്രയും ആമുഖമായി പറഞ്ഞത്, യുക്തിപൂര്‍വകമായ ഒരു കാരണവുമില്ലാതെ നടക്കുന്ന കോഴിക്കോട് ജില്ലാ കലക്ടര്‍, കോഴിക്കോട് എം.പി 'അഭിമാനപ്പോരാട്ട'ത്തെക്കുറിച്ചു സൂചിപ്പിക്കാനാണ്. കുറേനാളുകളായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദം ഇപ്പോള്‍ മാധ്യമങ്ങളിലും ജനങ്ങള്‍ക്കിടയിലും ചൂടുള്ള ചര്‍ച്ചാവിഷമായിരിക്കുന്നു. എം.പി ഫണ്ട് ഉപയോഗിച്ചു നടക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനു തുരങ്കംവയ്ക്കുകയും തനിക്കെതിരേ സോഷ്യല്‍മീഡിയയിലൂടെ അപവാദപ്രചാരണം നടത്തുകയും ചെയ്യുന്ന ജില്ലാ കലക്ടര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി വാര്‍ത്താ സമ്മേളനം നടത്തിയതാണ് വിവാദങ്ങള്‍ക്കു തുടക്കമാകുന്നത്.

എം.പിയുടെ പരാമര്‍ശത്തിനു മറുപടിയായി കലക്ടര്‍ ഫേസ്ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റു ചെയ്തു. ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിക്കാമെന്ന സൂചനയും നല്‍കി. ഇതോടെ പ്രശ്‌നം കത്തിപ്പടര്‍ന്നു. കലക്ടര്‍ക്കെതിരേ ലോക്‌സഭാ സ്പീക്കര്‍ക്ക് അവകാശലംഘനത്തിനു പരാതി നല്‍കാനിരിക്കുകയാണ് എം.കെ രാഘവന്‍ എം.പി. അദ്ദേഹമതു ചാനല്‍ചര്‍ച്ചയില്‍ പറഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും വന്നു കലക്ടറുടെ ഫേസ്ബുക്കില്‍ 'ബുള്‍സ് ഐ' പ്രയോഗം. അതിന്റെ അര്‍ഥമെന്താണെന്നു സൂചിപ്പിക്കുന്നില്ല. വേണ്ടവര്‍ വേണ്ടരീതിയില്‍ വ്യാഖ്യാനിക്കട്ടെ എന്നു വച്ചാകാം.
എന്തായാലും ജില്ലാകലക്ടറുടെ 'കുന്നംകുളം മാപ്പു' പ്രയോഗം വെറുമൊരു തമാശയായി പരിഗണിക്കാനാവുന്നതല്ല. സോഷ്യല്‍മീഡിയയിലെ സ്വകാര്യത അനുവദിക്കണമെന്നു വാദിക്കുന്നവരുണ്ടായേക്കാം. അതു ശരിവച്ചുകൊണ്ടുതന്നെ പറയട്ടെ, ചില കസേരകളിലിരിക്കുന്നവരില്‍നിന്നു പൊതുസമൂഹം പ്രതീക്ഷിക്കുന്ന പക്വതയുണ്ട്. അത്തരം പക്വമായ നിലപാടുകളെടുക്കാനും അതിന് അനുസൃതമായി പ്രവര്‍ത്തിക്കാനും ബാധ്യതപ്പെട്ട കസേരകളിലൊന്നാണ് കലക്ടറുടേത്.

എം.പി ഫണ്ടു പ്രകാരം നടക്കുന്ന നിര്‍മാണപ്രവൃത്തിയില്‍ വെട്ടിപ്പും തട്ടിപ്പും നടന്നിട്ടുണ്ടെങ്കില്‍ ജില്ലാകലക്ടര്‍ക്കു നടപടിയെടുക്കാം. ആവശ്യമായ പരിശോധന പൂര്‍ത്തിയാക്കിയശേഷമേ ഫണ്ട് റിലീസ് ചെയ്യേണ്ടതുള്ളു. അത് അദ്ദേഹത്തിന്റെ ചുമതലയാണ്. ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ, കലക്ടര്‍ വിളിച്ചുചേര്‍ത്തയോഗത്തില്‍ എം.പിയുള്‍പ്പെടെയുള്ളവര്‍ എത്തിയിട്ടും കലക്ടര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതു ബോധപൂര്‍വമാണെങ്കില്‍ അതു ശരിയായ നടപടിയല്ല.

എം.പി പത്രസമ്മേളനം നടത്തി കലക്ടര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടതു ശരിയല്ലെന്നു തോന്നിയാല്‍ അതിനെതിരേ മാന്യമായ രീതിയില്‍ പ്രതികരിക്കാം. മാപ്പുപറയേണ്ട തെറ്റു താന്‍ ചെയ്തിട്ടില്ലെന്നു ന്യായീകരിക്കാം. മാപ്പുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നു പറയാം. എം.പിയുടെ ആവശ്യം അവഗണിക്കുകപോലും ചെയ്യാം. തന്റെ സഹപ്രവര്‍ത്തകരെ എം.പി ശകാരിച്ചുവെന്ന പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ നിയമാനുസൃതമായ നടപടിയെടുക്കാം. ഇതിനൊക്കെ ജില്ലാ കലക്ടര്‍ക്കുള്ള അധികാരത്തെയും അവകാശത്തെയും ആരും ചോദ്യം ചെയ്യുന്നില്ല.

എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ കുന്നംകുളം മാപ്പും ബുള്‍സ് ഐയും പോസ്റ്റു ചെയ്യുന്നതു പക്വതയില്ലാത്ത പ്രവൃത്തിയായേ സമൂഹം വ്യാഖ്യാനിക്കുകയുള്ളു. കലക്ടര്‍ ജില്ലാ മജിസ്‌ട്രേട്ടാണ്. ആ പദവിയുടെ മാന്യത സോഷ്യല്‍മീഡിയയിലെ പോസ്റ്റുകള്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്തതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago