HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിയില്‍ നിര്‍ബന്ധിത സാലറി ചലഞ്ച് പാടില്ലെന്ന് പ്രതിപക്ഷ യൂനിയന്‍
backup
April 03 2020 | 02:04 AM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരില്‍ നിര്‍ബന്ധിത സാലറി ചലഞ്ച് നടപ്പാക്കരുതെന്ന് പ്രതിപക്ഷ സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്തുനല്‍കി.
രണ്ട് പ്രളയകാലത്തും പ്രളയ ഫണ്ടായി ജീവനക്കാരില്‍ നിന്നും ഓണം ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ പിടിച്ചെടുത്തിരുന്നു. 2016ല്‍ കാലാവധി അവസാനിച്ച ശമ്പളക്കരാര്‍ ഇതുവരെ പുതുക്കിയിട്ടില്ല. ആറ് ഗഡു ഡി.എ ഇപ്പോഴും തടഞ്ഞു വച്ചിരിക്കുകയാണ്. പതിനായിരം പേരെ പിരിച്ചുവിട്ടു. പ്രതിമാസ വേതനം പോലും സമയത്തിന് ലഭ്യമല്ല. ലോക്ക് ഡൗണില്‍ സര്‍ക്കാരിന്റെ എല്ലാ താല്‍ക്കാലിക ജീവനക്കാര്‍ക്കും ശമ്പളം നല്കുമ്പോള് കെ.എസ്.ആര്.ടി.സിയില്‍ മാത്രമില്ല. തൊഴിലാളികളുടെ കഴിവിനനുസരിച്ച് സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം പിടിക്കുന്ന നടപടി മാത്രമേ സ്വീകരിക്കാവൂ എന്നും കത്തിലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."