HOME
DETAILS
MAL
സഊദി സൈനിക വക്താവിന് നേരെ ലണ്ടനില്‍ കൈയേറ്റശ്രമം
backup
March 31 2017 | 19:03 PM
ലണ്ടന്‍: സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യത്തിന്റെ വക്താവിനു നേരെ ലണ്ടനില്‍ കൈയേറ്റ ശ്രമം. സഖ്യത്തിന്റെ വക്താവ് ജനറല്‍ അഹ്്മദ് അസീരിക്ക് നേരെ ആക്രമണ ശ്രമം നടന്നത് ഇവിടത്തെ സഊദി എംബസി സ്ഥിരീകരിച്ചു.
യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന് പോളിസിയുടെ യമന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അസീരി. ഇതിനെതിരേയുള്ള പ്രതിഷേധത്തിലാണ് കൈയേറ്റശ്രമം. എന്നാല്‍ പരിപാടി തടസപെട്ടില്ല. പൊലിസ് സുരക്ഷ ശക്തമാക്കി. നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."