HOME
DETAILS
MAL
വിമത കേന്ദ്രത്തില്‍ ഷെല്ലാക്രമണം; സിറിയയില്‍ 20 മരണം
backup
July 03 2016 | 04:07 AM
ദമസ്കസ്: സിറിയയിലെ വിമത കേന്ദ്രത്തില്‍ സര്‍ക്കാര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ ദമസ്കസില്‍ നിന്നു 60 കിലോമീറ്റര്‍ അകലെയുള്ള വടക്കു കിഴക്കന്‍ ജെയ്റൂദ് പട്ടണത്തില്‍ ഇന്നലെയായിരുന്നു ഷെല്ലാക്രമണം.
ആക്രമണത്തില്‍ 20 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും ഇതില്‍ രണ്ടു പേര് ആരോഗ്യപ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടുണ്ട്. ജെയ്ഷ് അല്‍ ഇസ്ലാം, അഹ്റാര്‍ അല്‍ ശാം, അല്‍ നുസ്റ ഫ്രണ്ട് ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള വിമതരുടെ താവളമാണ് ജെയ്റൂദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."