HOME
DETAILS

ബംഗ്ലാദേശ് നടുങ്ങിയ രാത്രി

  
backup
July 03 2016 | 04:07 AM

%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%a8%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d

ധാക്ക: മുംബൈ ഭീകരാക്രമണത്തെ അനുസ്മരിപ്പിക്കുംവിധമായിരുന്നു കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ധാക്കയില്‍ തീവ്രവാദികളുടെ ആക്രമണം. രാജ്യത്തെ പ്രധാന നയതന്ത്രമേഖലയില്‍ കയറി വിദേശികളെയടക്കം ബന്ദികളാക്കി ഐ.എസ് നടത്തിയ ഭീകരാക്രമണത്തില്‍ ബംഗ്ലാദേശ് അക്ഷരാര്‍ഥത്തില്‍ നടുങ്ങി. 10 മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ആറു തീവ്രവാദികളെ വധിക്കാനും ഒരാളെ ജീവനോടെ പിടികൂടാനും ബംഗ്ലാദേശ് സൈന്യത്തിനായെങ്കിലും, അതിന് 20 വിദേശികളുടെയും രണ്ടു സൈനികരുടെയും ജീവന്‍ നല്‍കേണ്ടിവന്നു. കൂടാതെ ഒട്ടേറെ നാശനഷ്ടങ്ങളും.

വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരാക്രമണത്തിന്റെ തുടക്കം. ഗുല്‍ഷന്‍ ജില്ലയിലെ കഫേയില്‍ ആ സമയത്ത് നല്ല തിരക്കായിരുന്നു. ബംഗ്ലാദേശിലെ അറിയപ്പെടുന്ന നയതന്ത്ര മേഖലയാണിത്. വിദേശികളടക്കമുള്ള സമ്പന്നരും മറ്റു പ്രമുഖരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ഥലം. രാത്രി ഒന്‍പതോടെ ഇവിടെയെത്തിയ ഒരുസംഘമാളുകള്‍ പൊടുന്നനെ വെടിവയ്പ് തുടങ്ങുകയായിരുന്നു. ആളുകള്‍ ചിതറിയോടി. പലരും ഹോളി ആര്‍ട്ടിസാന്‍ കഫേയക്കുള്ളില്‍ സുരക്ഷിത സ്ഥാനം തേടി. എന്നാല്‍ നേരെ കഫേയിലേക്കു കയറിയ തീവ്രവാദി സംഘം ഉള്ളിലുള്ളവരെ അവിടെ ബന്ദികളാക്കി. പൊലിസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴേക്കു കാര്യങ്ങള്‍ കൈവിട്ടിരുന്നു. നിരവധി വിദേശികളെത്തുന്ന കഫേയായതിനാല്‍ ബന്ദികളാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും അന്യ രാജ്യക്കാരായിരുന്നു.

തുടര്‍ന്നാണ് സൈന്യം രംഗത്തെത്തിയത്. സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശനിയാഴ്ച രാവിലെ ഏഴോടെയാണ് അവസാനിച്ചത്. അപ്പോഴേക്കും ബന്ദികളാക്കപ്പെട്ടവരില്‍ 20 പേര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടതു മുഴുവന്‍ വിദേശികളാണെന്നതു സംഭവത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയും ചെയ്തു. ആറു ഭീകരരെ വധിക്കുകയും ഒരാളെ ജീവനോടെ പിടിക്കുകയും ചെയ്ത സൈന്യത്തിനു തങ്ങളില്‍ രണ്ടു പേരുടെ ജീവനും നല്‍കേണ്ടി വന്നു.13 ബന്ദികളെയാണ് രക്ഷപ്പെടുത്താനായത്. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായും ക്രൂരമര്‍ദനത്തിനിരയായതായും അധികൃതര്‍ വ്യക്തമാക്കി. സൈന്യം രക്ഷപ്പെടുത്തിയവര്‍ക്കും മാരകമായ പരുക്കുകളുണ്ട്.

ഭീകരവാദ സംഘടനയായ ഐ.എസ് ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനിരിക്കുകയാണ് ബംഗ്ലാദേശ് ഭരണകൂടം. അല്‍ഖാഇദയും അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. ഐ.എസിന്റേയും അല്‍ഖാഇദയുടെയും അവകാശവാദങ്ങള്‍ തള്ളിയ ബംഗ്ലാദേശ് സര്‍ക്കാര്‍, രാജ്യത്തെ തന്നെ ചില കേന്ദ്രങ്ങളിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

അതേസമയം, ബന്ദികളാക്കപ്പെട്ടവരോട് തീവ്രവാദികള്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കല്‍പിച്ചെന്നും അതറിയുന്നവരെ വെറുതെവിട്ടെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം ഹീനം: ഷെയ്ഖ് ഹസീന

ധാക്ക: ബംഗ്ലാദേശില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണം ഹീനവും നീചവുമെന്നു ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുസ്‌ലിംകളെന്നു പറയുന്നവരില്‍ ആരാണ് ഇത്തരക്കാരുള്ളതെന്നും അക്രമികള്‍ മതവിശ്വാസമില്ലാത്ത ക്രൂരന്‍മാരാണെന്നും അവര്‍ പറഞ്ഞു.

റമദാന്‍ മാസത്തെപ്പോലും ധിക്കരിച്ച് ആളുകളെ കൊല്ലാനിറങ്ങുന്ന ഇത്തരക്കാരെ ഒരു മതത്തിന്റെ പേരിലും പരിചയപ്പെടുത്താനാകില്ലെന്നും അവരുടെ മതം തീവ്രവാദമാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. സൈന്യത്തിന്റെ നേതൃത്വത്തില്‍ തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ സാധിച്ചതില്‍ അല്ലാഹുവിനു നന്ദി പറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ആറു ഭീകരരെ വധിച്ചത്
13 മിനുട്ടിനുള്ളില്‍'

ധാക്ക: ബംഗ്ലാദേശില്‍ വെടിവയ്പ് നടത്തിയ ഭീകരവാദികളില്‍ ആറുപേരെ സൈന്യം വധിച്ചത് 13 മിനുട്ടിനുള്ളിലെന്നു ബംഗ്ലാദേശ് മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ നഈം അഷ്ഫഖ് ചൗധരി.

ആര്‍മിയുടെ കമാന്‍ഡോ യൂനിറ്റ്-1 ആണ് ഓപറേഷനു നേതൃത്വം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. തലേന്നു രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഉത്തരവുപ്രകാരം പുലര്‍ച്ചെയാണ് കമാന്‍ഡോ യൂനിറ്റ്-1 നെ നിയോഗിച്ചത്. തുടര്‍ന്നായിരുന്നു ആറു തീവ്രവാദികളെ വധിച്ചതും ഒരാളെ ജീവനോടെ പിടിച്ചതും 13 ബന്ദികളെ മോചിപ്പിച്ചതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago