മാര്‍ജിന്‍ മണി വായ്പ: ഒറ്റത്തവണ തീര്‍പ്പാക്കല്‍
ആലപ്പുഴ:വ്യവസായ വകുപ്പില്‍ നിന്ന് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മാര്‍ജിന്‍ മണി വായ്പ കുടിശിക തീര്‍ത്ത് തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അനുവദിച്ചു.രണ്ട് വിഭാഗങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.
ഒന്നാം വിഭാഗത്തില്‍ യൂണിറ്റുടമയായ യഥാര്‍ഥ വായ്പക്കാരന്‍ മരണപ്പെടുകയും സ്ഥാപനം പ്രവര്‍ത്തനരഹിതവും സ്ഥാപനത്തിന്റെ ആസ്തികള്‍ വായപാ തിരിച്ചടവിന് സാധ്യമല്ലാത്ത തരത്തില്‍ നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിശിക തുക പൂര്‍ണ്ണമായും എഴുതിത്തള്ളും. യൂണിറ്റുടമയായ വായപക്കാരന്റ് അനന്തരാവകാശിയുടെ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം. മരണമടഞ്ഞ കേസുകളില്‍ മാര്‍ജിന്‍ മണി വായ്പയുടെ കാലാവധി പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടതില്ല.
രണ്ടാം വിഭാഗത്തില്‍ മറ്റുള്ള എല്ലാ മാര്‍ജിന്‍ മണി വായ്പകളിലും റവന്യൂ റിക്കവറി നടപടികളിലുള്ളവ, യൂണിറ്റ് പ്രവര്‍ത്തനരഹിതമായവ, മാര്‍ജിന്‍ മണി വായ്പ ഉപയോഗിച്ച വാങ്ങിയ ആസ്തികള്‍ കൈമറിയിട്ടുള്ളവ ഉള്‍പ്പെടെയുള്ള വായ്പകളില്‍ മുതലും പലിശയും (വായ്പ അനുവദിച്ച തീയതി മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലേയക്കുള്ള അപേക്ഷ തീയതി വരെ ആറുശതമാനം നിരക്കിലുള്ള പലിശ) ചേര്‍ന്ന തുകയാണ് തിരിച്ചടയ്‌ക്കേണ്ടത്.
റവന്യൂ റിക്കവറി മുഖേനയോ അല്ലാതെയോ തിരിച്ചടവ് നടത്തിയിട്ടുണ്ടെങ്കില്‍ ആ തുക കഴിച്ചുള്ള തുക അടച്ചാല്‍ മതിയാകും. തുക ഒറ്റത്തവണയായോ അതല്ലെങ്കില്‍ 50 ശതമാനം ആദ്യ ഗഡുവായും അവശേഷിക്കുന്ന തുക ഒരു വര്‍ഷത്തിനകം രണ്ട് ഗഡുക്കളായോ അടയ്ക്കാം. ആര്‍.ആര്‍ പ്രകാരമുള്ള കളക്ഷന്‍ ചാര്‍ജ്ജ് പ്രത്യേകം അടയ്ക്കാം.
ആനുകൂല്യത്തിനായി അപേക്ഷകര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാരെ സമീപക്കണം. മുഴുവന്‍ സംരംഭകരും വായ്പ കുടിശ്ശിക അടച്ചു തീര്‍ത്ത് വായ്പ തീര്‍പ്പാക്കേണ്ടതാണെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."