നോമ്പെടുത്തപ്പോള്‍ ആരോഗ്യം മെച്ചപ്പെട്ടു
റമദാന്‍ നോമ്പിനൊപ്പമുള്ള എന്റെ സഞ്ചാരം ഇത് എട്ടാം വര്‍ഷം. ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ.ആര്‍ സുഭാഷാണ് എന്നെ നോമ്പിലേക്ക് അടുപ്പിച്ചത്. മുസ്‌ലിം സുഹൃത്തുക്കളുടെ നോമ്പാചരണത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സുഭാഷേട്ടന്‍ നോമ്പെടുക്കാന്‍ ആരംഭിച്ചത്.
ചേട്ടന്റെ തീരുമാനത്തോടൊപ്പം കൗതുകം തോന്നിയാണ് ഞാനും കൂടിയത്. അതിരാവിലെ സുബ്ഹി ബാങ്കിനു മുന്‍പായി ലഘുഭക്ഷണത്തോടെയാണ് ഞാന്‍ നോമ്പിന്റെ ഭാഗമാകുന്നത്. ദോശയും ചമ്മന്തിയും പോലെ ഭക്ഷണമാകും രാവിലെ കഴിക്കുന്നത്. ചേട്ടന് മല്‍സ്യ മാംസാദികളോടാണ് താല്‍പര്യം. നോമ്പുതുറ സമയം ഒരുമിച്ചില്ലെങ്കില്‍ ഞങ്ങള്‍ പരസ്പരം വിളിച്ചറിയിക്കുകയാണ് പതിവ്. അതുമല്ലെങ്കില്‍ മുസ്‌ലിം സുഹൃത്തുക്കളോട് വിളിച്ച് ചോദിക്കും. കാരക്കയോ ഈത്തപ്പഴമോ കൊണ്ട് നോമ്പു തുറക്കും. ഉച്ചക്ക് ചോറുണ്ണാന്‍ കഴിയാത്തത് കൊണ്ട് മിക്കവാറും ചോറു തന്നെയാകും എന്റെ പ്രധാന നോമ്പുതുറ വിഭവം. ചേട്ടന് മല്‍സ്യ-മാംസാദികളോടെയുള്ള ഭക്ഷണമാണ് താല്‍പര്യം. നോമ്പെടുക്കുന്നതറിയുന്ന മുസ്‌ലിം സുഹൃത്തുക്കള്‍ പതിവായി നോമ്പുതുറ സല്‍ക്കാരത്തിന് ഞങ്ങളെ ക്ഷണിക്കാറുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ചങ്ങനാശ്ശേരിയിലെ നാസറും കോട്ടയത്തെ ഷാനവാസ് പാഴൂരും ഇങ്ങനെ പതിവായി വീടുകളിലേക്ക് വിളിക്കാറുണ്ട്. 2015ല്‍ അരുവിക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പു കാലത്താണ് ആദ്യമായി റമദാന്‍ നോമ്പിനെ പൂര്‍ണ രൂപത്തില്‍ എനിക്ക് അനുഭവിക്കാനായത്.
ഉപതെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അരുവിക്കരയില്‍ ക്യാംപ് ചെയ്യേണ്ടി വന്നപ്പോള്‍ തൊളിക്കോടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് താമസമൊരുക്കിയിരുന്നത്. ആ മുസ്‌ലിം കുടുംബത്തോടൊപ്പം റമദാന്‍ നോമ്പ് കാലം ചെലവിട്ടതാണ് നോമ്പിന്റെ ചിട്ടവട്ടങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ എനിക്ക് സഹായകമായത്. റമദാന്‍ നോമ്പ് പ്രമേഹരോഗിയായ സുഭാഷേട്ടന്റെ ആരോഗ്യത്തില്‍ മാറ്റമുണ്ടാക്കുന്നതാണു കണ്ടുവരുന്നത്. നോമ്പിലൂടെ എന്റെ ആരോഗ്യവും മെച്ചപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."