HOME
DETAILS

പാല്‍ സംഭരണത്തിലെ പ്രതിസന്ധിക്ക് പരിഹാരം: ഇന്നു മുതല്‍ ക്ഷീരകര്‍ഷകരില്‍ നിന്ന് മുഴുവന്‍ പാലും സംഭരിക്കും

  
backup
April 03 2020 | 06:04 AM

milma-issue-will-solve-today
 
സ്വന്തം ലേഖകന്‍
 
കോഴിക്കോട്: മില്‍മ വഴിയുള്ള പാല്‍ സംഭരണത്തിലെ പ്രതിസന്ധിക്കു പരിഹാരം. ഇന്നു മുതല്‍ ക്ഷീരകര്‍ഷകരില്‍ നിന്ന് മുഴുവന്‍ പാലും സംഭരിക്കും. ദിനംപ്രതി 50,000 ലിറ്റര്‍ പാല്‍ പൊടിയാക്കി സൂക്ഷിക്കും. ബാക്കി വരുന്ന പാല്‍ അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും അങ്കണവാടികളിലെ കുട്ടികള്‍ക്കും വിതരണം ചെയ്യും. ജില്ലാ കലക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ക്ഷീരവികസന മന്ത്രി കെ. രാജു അറിയിച്ചു.
തമിഴ്‌നാട് മില്‍ക്ക് ഫെഡറേഷന്റെ ഈറോഡുള്ള ഫാക്ടറിയില്‍ പാലെത്തിച്ചാണ് പൊടിയാക്കി മാറ്റുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഇടപെടലിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച് തമിഴ്‌നാടുമായി ധാരണയിലെത്തിയത്.
 
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണക്കിറ്റിനൊപ്പമാണ് ഇനി പാലും തൈരും നല്‍കുക. ഓരോ ജില്ലയിലും ഇത്തരത്തില്‍ എത്ര പേര്‍ക്കു നല്‍കണമെന്നതു സംബന്ധിച്ച് ചുമതലയുള്ള നോഡല്‍ ഓഫിസര്‍മാരില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. മില്‍മ മേഖലാ ഭരണസമിതികള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.
 
അങ്കണവാടികള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ വീടുകളില്‍ പാല്‍ എത്തിച്ചുകൊടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂടാതെ, വെല്ലൂര്‍ ഡിണ്ടിഗല്‍ പ്ലാന്റുകളിലും കേരളത്തിലെ പാല്‍ എത്തിച്ച് പൊടിയാക്കി മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഇതോടെ കുറച്ചുദിവസമായി മലബാര്‍ മേഖലയില്‍ പാല്‍ സംഭരണത്തിലുണ്ടായ വന്‍ പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്. ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ മില്‍മ സംഭരിക്കുന്ന പാല്‍ പകുതി മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞിരുന്നത്. ബാക്കി വരുന്ന പാല്‍ പാഴാവുന്ന അവസ്ഥ വന്നതോടെ മലബാറില്‍ പാല്‍ സംഭരണത്തില്‍ മില്‍മ നിയന്ത്രണമേര്‍പ്പെടുത്തിയതാണ് ക്ഷീരകര്‍ഷകര്‍ക്കു വിനയായത്. 
 
ബാക്കി വരുന്ന പാല്‍ ചെലവാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും പ്രതിദിനം 50,000 ലിറ്റര്‍ പൊടിയാക്കി മാറ്റാന്‍ തമിഴ്‌നാട് തയാറാവുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകരില്‍ നിന്ന് പാല്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് മില്‍മ സ്വീകരിച്ച നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതായും ഇന്നു മുതല്‍ കര്‍ഷകരില്‍ നിന്ന് മുഴുവന്‍ പാലും സ്വീകരിക്കുമെന്നും മില്‍മ മലബാര്‍ മേഖലാ ചെയര്‍മാന്‍ കെ.എസ് മണിയും മാനേജിങ് ഡയരക്ടര്‍ കെ.എം വിജയകുമാറും അറിയിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago