രോഗപ്രതിരോധത്തിന് പരപ്പനങ്ങാടിയില്‍ സ്ക്വാഡ് രൂപീകരിക്കും
പരപ്പനങ്ങാടി: നഗരസഭയിലെ ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും മുന്‍കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ കര്മപദ്ധതികളാവിഷ്ക്കരിച്ചു. ഭക്ഷ്യവില്പന ശാലകള്‍, ഭക്ഷ്യഉല്‍പ്പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടങ്ങളില്‍ സന്ദര്‍ശനം നടത്തി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഇതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും അധ്യക്ഷ ജമീലടീച്ചറും വൈസ്ചെയര്‍മാന്‍ എച്ച്.ഹനീഫയും പറഞ്ഞു. നിപാ വൈറസ്, എലിപ്പനി, ഡെങ്കിപ്പനി എന്നിവ പടരാതിരിക്കുന്നതിന് പൊതുജനങ്ങള്‍ മുന്‍കരുതലും ജാഗ്രതയും പാലിക്കണമെന്നും നിര്‍ദേശമുണ്ട്. എച്ച്. ഹനീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരംസമിതി അധ്യക്ഷന്മാരായ എ. ഉസ്മാന്, ഭവ്യാരാജ്, എം. ഉസ്മാന് കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."