സംസ്ഥാനത്തെ ഇ.എസ്.ഐ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തും: മന്ത്രി
ഫറോക്ക്: സംസ്ഥാനത്തെ ഇ.എസ്.ഐ ആശുപത്രികള്‍ നവീകരിച്ചു തൊഴിലാളികള്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നു തൊഴില്‍ വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഫറോക്കിലെ ഇ.എസ്.ഐ റഫറല്‍ ആശുപത്രി സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി വിശദമായി റിപ്പോര്‍ട്ട് 14 ദിവസത്തിനകം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. ഇ.എസ്.ഐ ആശുപത്രിയുടെ ശോച്യാവസ്ഥയെ കുറിച്ചുള്ള പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു മന്ത്രിയുടെ സന്ദര്‍ശനം. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു മന്ത്രി ആശുപത്രിയിലെത്തിയത്. ആശുപത്രിയുടെ എല്ലാ ബ്ലോക്കുകളിലുമെത്തിയ മന്ത്രി വാര്‍ഡുകളിലെത്തി രോഗികളോടു ചികിത്സാ സൗകര്യങ്ങളെ കുറിച്ചു ചോദിച്ചറിഞ്ഞു.
ഈ മാസം എട്ടിനു വിശദമായി റിപ്പോര്‍ട്ട് ലഭ്യമാക്കി ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി ആശുപത്രി നവീകരണത്തിനു പദ്ധതി തയാറാക്കും. പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ ഇത് ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തും. ഫറോക്കിലെ ആശുപത്രിയടക്കമുള്ള ഇ.എസ്.ഐ ക്ലിനിക്കുകളുടെ നവീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍, ഇ.എസ്.ഐ കോര്‍പറേഷന്‍ എന്നിവയുമായി ചര്‍ച്ച നടത്തും. ഇതിനായി ഉടന്‍തന്നെ കേന്ദ്രമന്ത്രിയെ കാണുമെന്നും ടി.പി രാമകൃഷ്ണന്‍ അറിയിച്ചു.
ആശുപത്രി സന്ദര്‍ശനത്തിനെത്തിയ മന്ത്രിയെ ആശുപത്രി സൂപ്രണ്ട്, വികസന സമിതി അംഗങ്ങള്‍, ജീവനക്കാര്‍, തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
സ്വീകരണ ചടങ്ങില്‍ വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ അധ്യക്ഷനായി. സൂപ്രണ്ട് ഡോ. രാജന്‍ നിവേദനം നല്‍കി. അഡ്വ. എം. രാജന്‍, പി. സുബ്രഹ്മണ്യന്‍ നായര്‍, എം.എ അബ്ദുറഹ്മാന്‍, ഡോ. രാമചന്ദ്രന്‍, പ്രകാശ കറുത്തേടത്ത്, എം. ഗിരീഷ്, കെ. മാനുകുട്ടന്‍, ചന്ദ്രശേഖരന്‍, എ. ബാലകൃഷ്ണന്‍ സംബന്ധിച്ചു.
എം.എല്‍.എ ഓഫിസ് ഉദ്ഘാടനം ചെയ്തുഫറോക്ക്: ബേപ്പൂര്‍ നിയോജക മണ്ഡലം എം.എല്‍.എ വി.കെ.സി മമ്മദ്‌കോയയുടെ ഓഫിസ് ചെറുവണ്ണൂരില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഓട് നിര്‍മാണ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.സി രാജന്‍ അധ്യക്ഷനായി.
വി.കെ.സി മമ്മദ്‌കോയ.എം.എല്‍.എ സ്വാഗതം പറഞ്ഞു. രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങാട്ട്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്കുമാര്‍, ഫറോക്ക് നഗരസഭാ വൈസ് ചെയര്‍മാന്‍ വി. മുഹമ്മദ് ഹസന്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എന്‍.സി അബ്ദുല്‍ റസാഖ്, വാളക്കട ബാലകൃഷ്ണന്‍, എം. ഗിരീഷ്, ടി.കെ അബ്ദുല്‍ ഗഫൂര്‍, പിലാക്കാട്ട് ഷണ്‍മുഖന്‍, ബഷീര്‍ കുണ്ടായിത്തോട്, എ.സിദ്ധാര്‍ഥന്‍, കലാം കടുവാനത്ത്, പൊറ്റത്തില്‍ ബാലകൃഷ്ണന്‍, മനോജ് കുമാര്‍, വി. അബ്ദുല്‍ അലി, എന്‍. പ്രാശന്തകുമാര്‍, സലീം വേങ്ങാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."