HOME
DETAILS

കൊവിഡ്-19 വൈറസ് വ്യാപനത്തില്‍ മതന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തുന്നത് തെറ്റെന്ന് യു.എസ്

  
backup
April 03 2020 | 11:04 AM

covid-spred-statement-202021g

വാഷിങ്ടണ്‍: ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ്-19വൈറസിന്റെ പേരില്‍ മതന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തുന്നത് തെറ്റാണെന്ന് യു.എസ് സര്‍ക്കാരുകള്‍.കൊവിഡ്-19ന്റ ഉത്ഭവത്തെക്കുറിച്ചുള്ള കുറ്റപ്പെടുത്തല്‍  ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഇല്ലാതാക്കണം. ലാര്‍ജ് ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം എന്ന യുഎസ് അംബാസഡര്‍ സാം ബ്രൗണ്‍ബാക്ക് മതവിഭാഗങ്ങളോട് സാമൂഹിക അകലം പാലിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ലോകമെമ്പാടുമുള്ള സമാധാനപരമായ മത തടവുകാരെ മോചിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് ലോകത്തോട് ബ്രൗണ്‍ബാക്ക് ആവശ്യപ്പെട്ടു.

പ്രത്യേകിച്ച് ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ സാമൂഹിക അകലം പാലിക്കണണമെന്നും സാമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കൊവിഡ്-19 മതന്യൂനപക്ഷങ്ങളെ സ്വാധീനിക്കുന്നതിനെക്കുറിച്ചുള്ള കോണ്‍ഫറന്‍സ് കോളില്‍ സംവദിക്കുകയായിരുന്നു ബ്രൗണ്‍ബാക്ക്.

കൊവിഡ്-19വെറസിന് മതന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തുന്നത് യുഎസ് നിരീക്ഷിക്കുകയാണ്.'നിര്‍ഭാഗ്യവശാല്‍, ഇത് വിവിധ സ്ഥലങ്ങളില്‍ സംഭവിക്കുന്നു. ഇത് സര്‍ക്കാരുകള്‍ ചെയ്യുന്ന തെറ്റാണ്. സര്‍ക്കാരുകള്‍ ഇത്  ഇല്ലാതാക്കി കൊറോണ വൈറസിന്റെ ഉറവിടമല്ലെന്ന് വ്യക്തമായി പ്രസ്താവിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. .

ഈ വൈറസ് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയാം. ഇത് ലോകം മുഴുവന്‍ വിധേയമാകുന്ന ഒരു മഹാമാരിയാണെന്നും അത് മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ള ഒന്നല്ലെന്നും, നിര്‍ഭാഗ്യവശാല്‍ ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളില്‍ മതങ്ങള്‍ക്ക് നേരെയുള്ള ഒരുതരം കുറ്റപ്പെടുത്തല്‍ ആരംഭിക്കുന്നത്  കാണുന്നുണ്ട്, ആതിഥേയരായ ഗവണ്‍മെന്റുകള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.ഈ ഘട്ടത്തില്‍ അത്തരം മതന്യൂനപക്ഷങ്ങളുമായി പ്രവര്‍ത്തിക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്. ബ്രൗണ്‍ബാക്ക് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

പല രാജ്യങ്ങളിലും ഒരു മത ന്യൂനപക്ഷത്തെ പൊതുജനാരോഗ്യ ആവശ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലെ ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കുന്ന ഒരു സാഹചര്യമാണുള്ളത്‌.മതപരമായി പരിഗണിക്കാതെ എല്ലാ സമുദായങ്ങള്‍ക്കും ഈ സമയത്ത് ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും നല്‍കുകയാണ് വേണ്ടത്.

മതപരമായി തടവുശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു, അതേസമയം ഇത് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ളതല്ലെന്നും സൂചിപ്പിച്ചു.

ഒരു വ്യക്തി ആക്രമിക്കുകയും കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍, ഗവണ്‍മെന്റുകള്‍ക്ക് അവയെ പൂട്ടിയിടാനുള്ള എല്ലാ അവകാശവുമുണ്ട്. അവര്‍ യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍, സമൂഹത്തെ സംരക്ഷിക്കുന്നതിന് നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ട്. അതേ സമയം സമാധാനപരമായി പ്രവര്‍ത്തിക്കുന്ന തടവുശിക്ഷ അനുഭവിക്കുന്നവരെ പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത് മോചിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'ലോകമെമ്പാടുമുള്ള എല്ലാ സര്‍ക്കാരുകളോടും ഇത് ചെയ്യാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇത് അവരുടെ രാജ്യങ്ങള്‍ക്കുള്ള ഒരു നല്ല പൊതുജനാരോഗ്യ നീക്കമാണ്, ഇത് ധാര്‍മ്മികമായി വ്യക്തമായും ശരിയായ കാര്യമാണ്. എന്നാല്‍ ലോകമെമ്പാടുമുള്ള നിരവധി മത തടവുകാരെ വിവിധ രാജ്യങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.ഇറാനെ കൂടാതെ, വിശ്വാസത്തിന്റെ പേരില്‍ നിരവധി പേരെ ചൈന തടവിലാക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

'സിന്‍ജിയാങ്ങിലെ സ്ഥിതിയും വ്യത്യസ്തമല്ല.പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ പള്ളികള്‍,ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട പള്ളികള്‍ എന്നിവയിലും അത്തരത്തിലുള്ളവര്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്.
ഫലുന്‍ ഗോങ് അംഗങ്ങളും ടിബറ്റന്‍ ബുദ്ധമതക്കാരും ജയിലിലാണ്. എല്ലാവരേയും ഈ മഹാമാരിയാല്‍ മോചിപ്പിക്കണം.

തന്റെ ഓഫീസ് സിഖ് സമുദായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയാണെന്നും അടുത്തിടെ കാബൂളില്‍ നടന്ന ഗുരുദ്വാരയ്ക്കെതിരായ ഭീകരമായ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്നും ബ്രൗണ്‍ബാക്ക് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  18 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  23 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  42 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago