പാഴായി പാറപ്രം അണക്കെട്ട്
പെരളശ്ശേരി: മഴക്കാലത്ത് തുറക്കാനോ അടക്കാനോ കഴിയാത്ത നിലയിലാണ് പാറപ്രം റഗുലേറ്റര്‍ കംബ്രിഡ്ജ്.
അഞ്ചരക്കണ്ടി പുഴയില്‍ നിര്‍മിച്ച അണക്കെട്ട് മഴവെള്ള സംഭരണത്തിലും കാര്യമായ പങ്ക് വഹിച്ചിരുന്നു. പിണറായി, പെരളശ്ശേരി പഞ്ചായത്തുകളിലം രുക്ഷമായ കുടിവെള്ള പ്രശ്‌നത്തിനും കാര്‍ഷിക മേഖലക്കും ഏറെ നേട്ടമായ അണക്കെട്ട് ഉപയോഗശൂന്യമായി. ഉപ്പുവെള്ളം കയറുന്നതിനുള്ള ശാശ്വത പരിഹാരം കൂടിയായിരുന്നു പാറപ്രം റഗുലേറ്റര്‍ കംബ്രിഡ്ജ്. ഇരുപതോളം വലിയ ഷട്ടറുകളാണ് അണക്കെട്ടിനുള്ളത്. എന്നാല്‍ ഈ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുഴുവന്‍ ദ്രവിച്ചനിലയിലാണ്. അണക്കെട്ടില്‍ ഉറപ്പിച്ചിട്ടുള്ള ലക്ഷക്കണക്കിന് രൂപയുടെ അനുബന്ധ ഉപകരണങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. യഥാസമയത്ത് അറ്റകുറ്റപ്പണികളൊന്നും നടത്താതിനാലാണ് കോടികള്‍ മുതല്‍ മുടക്കുള്ള അണക്കെട്ടിന്റെ ഷട്ടറും അനുബന്ധ ഉപകരണങ്ങളും തകര്‍ച്ചയിലേക്ക് എത്തിയത്. അമ്പത് കോടി ചെലവില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന പ്രഖൃാപനവും ഇതോടൊപ്പം വിവാദങ്ങളുമുണ്ടായി. അണക്കെട്ടിന്റെ തകര്‍ച്ച തടയുന്നതിന് ശാശ്വതമായ പരിഹാരം കാണണമെന്ന അവശ്യമാണ് ശക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."