HOME
DETAILS
MAL
ഇടുക്കിയിലെ മൂന്ന് വില്ലേജുകളില്‍ നിരോധനാജ്ഞ
backup
April 03 2020 | 22:04 PM
തൊടുപുഴ: ഇടുക്കി ജില്ലയിലെ വട്ടവട, കൊട്ടക്കാമ്പൂര്‍, മൂന്നാര്‍ വില്ലേജുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മൂന്നാറില്‍ 31 വരെ നിലനിന്നിരുന്ന നിരോധനാജ്ഞ 14 വരെ നീട്ടുകയായിരുന്നു. ഇതനുസരിച്ച് ഈ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ഇടങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒന്നിച്ചുചേരാന് പാടില്ല. നിരോധനാജ്ഞ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും. കൊട്ടക്കമ്പൂരില്‍ കൊവിഡ് മാനദണ്ഡ ഉത്തരവുകള്‍ മറികടന്ന് സംഘടിപ്പിച്ച ഉത്സവത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. അതേസമയം ,തൊടുപുഴ നഗരസഭാപരിധിയിലെ ചില വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടറും ജില്ലാ പൊലിസ് മേധാവിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."