HOME
DETAILS

ചരിത്ര നിമിഷം: സഊദിയില്‍ ആദ്യ വനിതാ ഡ്രൈവിങ് ലൈസന്‍സ് നല്‍കി

  
backup
June 04 2018 | 15:06 PM

historic-moment-first-female-driving-license-is-issued-in-saudi-arabia


റിയാദ്: സഊദി വനിതകള്‍ക്ക് ചരിത്ര നിമിഷം. ചരിത്രത്തില്‍ ആദ്യമായി ട്രാഫിക് വിഭാഗം വനിതക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കി. ഈ മാസം അവസാനത്തോടെ വനിതകള്‍ക്ക് നിരത്തുകളില്‍ വാഹനമോടിക്കാന്‍ നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നതിന്റെ മുന്നോടിയയാണ് വനിതകള്‍ക്ക് ലൈസന്‍സ് നല്‍കി തുടങ്ങിയത്.

സഊദി ഭരണ ചരിത്രത്തിലെ ഏറ്റവും  പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിമിഷമായിരുന്നു വനിതകള്‍ക്ക് ഡ്രൈവിങ്ങിനു അനുമതി നല്‍കിയ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പ്രഖ്യാപനം.

ആദ്യ വനിതാ ഡ്രൈവിങ് ലൈസന്‍സ് നല്‍കിയ വാര്‍ത്ത വന്‍ പ്രാധ്യാന്യത്തോടെയാണ് സഊദി മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആഘോഷിക്കുന്നത്. ഈമാസം 24 നാണു സ്ത്രീകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത്. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ടമെന്റ് ഡയറക്റ്റര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസാമി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കി രാജവിജ്ഞാപനം പുറത്തു വന്നത്. തുടര്‍ന്ന് വനിതകള്‍ക്ക് ഡ്രൈവിങ് സ്‌കൂളുകള്‍ തുറക്കുകയും പരിശീലകരെ നിയമിക്കുകയും ചെയ്തിരുന്നു.

പരിശീലനം നല്‍കാനായി യു എസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നും പരിശീലകരും എത്തിയിരുന്നു. പതിനെട്ടു വയസ്സ് പൂര്‍ത്തിയായ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് അല്‍ ബസാമി വ്യക്തമാക്കി.

വിദേശ ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ള വനിതകള്‍ക്ക് പ്രത്യേക പ്രോസസിലൂടെ സഊദി വനിതാ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കാനുള്ള നടപടികളും നടന്നു വരികയാണ്. സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രത്യേക താത്പര്യപ്രകാരമാണ് വനിതാ ഡ്രൈവിങ്ങിനു അനുമതി നല്‍കിയത്. വനിതകള്‍ വാഹനമോടിച്ചു രംഗത്തിറങ്ങുന്നതോടെ മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശ ഹൗസ് ഡ്രൈവര്‍മാരുടെ ഭാവി എന്താകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

[video width="180" height="320" mp4="http://suprabhaatham.com/wp-content/uploads/2018/06/driving.mp4"][/video]


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago