'ശരീരം വിറ്റു ജീവിക്കുന്നതാണ് ഇതിനേക്കാള്‍ നല്ലത്': മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി കായംകുളം എം.എല്‍.എ യു. പ്രതിഭ
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി കായംകുളം എം.എല്‍.എ യു.പ്രതിഭ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എംഎല്‍എയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം .വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല് കഴുകി വെള്ളം കുടിക്കണമെന്നാണ് എം.എല്‍.എയുടെ പ്രതികരണം. ഫെയ്സ്ബുക്കിലൂടെയായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ് യു പ്രതിഭ എംഎല്‍എ എന്നായിരുന്നു പ്രദേശത്തെ ഡിവൈഎഫ്ഐ നേതാക്കളുടെ വിമര്‍ശനം.കൊവിഡിനേക്കാള്‍ വലിയ വൈറസുകളുണ്ടെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞാല്‍ വാവ സുരേഷിനെ വിളിച് ചില വിഷപാമ്പുകളെ മാളത്തില്‍ നിന്ന് ഇറക്കാനുണ്ടെന്നു ആ വിമര്‍ശനത്തോട് യു പ്രതിഭ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.
ഫേസ് ബുക്ക് അടക്കം നവമാധ്യമങ്ങളില്‍ നിറഞ്ഞ തര്‍ക്കം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് യു പ്രതിഭ മാധ്യമങ്ങള്ക്കെതിരേ തിരിഞ്ഞത്.
[playlist type="video" ids="834244"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."