'ജനവാസ കേന്ദ്രത്തില്‍ തമ്പടിക്കുന്ന കാട്ടാനകളെ തുരത്തണം'
പന്തല്ലൂര്‍: പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണിയായി ചുറ്റിത്തിരിയുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പന്തല്ലൂര്‍ ഫ്യൂച്ചര്‍ മഹല്ലില്‍ എം ദ്രാവിഡമണി എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു.
പന്തല്ലൂര്‍ ചേരമ്പാടി റെയ്ഞ്ച് പരിധിയിലെ ഗ്രാമപ്രദേശങ്ങളിലായി ഇരുപത്തഞ്ചോളം ആനകളാണ് ഒറ്റക്കും കൂട്ടമായും ചുറ്റിത്തിരിഞ്ഞ് ഗ്രാമവാസികള്‍ക്ക് ഭീഷണിയായിരിക്കുന്നത്.
നിരവധി വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ഗൂഡല്ലൂര്‍ ഭൂമി പ്രശ്നത്തിന് പരിഹാരം കാണുക, പട്ടയ സ്ഥലം, വനം, കമ്പനി, തോട്ടം തുടങ്ങിയ നിലത്തിന്റെ അതിര്‍ത്തികള്‍ വ്യക്തമാക്കുക, മുതുമല വന്യജീവി സങ്കേതത്തിന്റെ പരിധിയിലെ വനപ്രദേശങ്ങളില്‍ പ്രാദേശിക സസ്യജാലങ്ങളുടെ വളര്‍ച്ചക്ക് ഭീഷണിയാകുന്ന ഉണ്ണിച്ചെടികളും പാര്‍ത്തേനിയം ചെടികളും നശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. എം.എല്‍.എ എം ദ്രാവിഡമണി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."