HOME
DETAILS
MAL
ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
backup
March 31 2017 | 23:03 PM
പേരാമ്പ്ര: വൃക്കരോഗ ബാധിതരായ 435 നിര്‍ധനരായ രോഗികള്‍ക്ക് രണ്ടു വര്‍ഷമായി തണല്‍ വടകര, അരിക്കുളം, നാദാപുരം കേന്ദ്രങ്ങളില്‍ സൗജന്യമായി നടത്തി വരുന്ന ഡയാലിസിസ് തുടര്‍ന്നും സൗജന്യമായി നടത്തുന്നതിനുള്ള വിഭവ സമാഹരണത്തിന് പേരാമ്പ്ര ഏരിയയില്‍ ജനകീയ കൂട്ടായ്മ നടത്തി. നൊച്ചാട് ചാത്തോത്ത് താഴ ചേര്‍ന്ന യോഗത്തില്‍ ഡോ. ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി. കബീര്‍ മാസ്റ്റര്‍ അധ്യക്ഷനായി.
സി. മുഹമ്മദ്, പൂളക്കണ്ടി കുഞ്ഞമ്മദ്, പച്ചിലേരി അബ്ദുറഹിമാന്, എന്‍. ഗോപാലന്, പി.സി അബ്ദുല്ല, ഉമ്മര്‍ തണ്ടോറ, ഇ.പി കുഞ്ഞബ്ദുല്ല, സംസാരിച്ചു. പരിപാടിയില്‍ മൂന്നു ലക്ഷം രൂപ സമാഹരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."