തിന്മയില്‍ നിന്ന് മാറി നന്മയിലേക്ക് നടക്കാന്‍ നോമ്പുകാലം സഹായിക്കുന്നു
മനസു പറയുന്നിടത്ത് ശരീരത്തെ നിര്‍ത്തുന്നതാണ് നോമ്പ്. സാധാരണ ജനങ്ങള്‍ ആരും തന്നെ പാപം ചെയ്യണമെന്ന് അലോചിച്ചല്ല ഒരു ദിവസം തുടങ്ങുന്നത്.
എന്നാല്‍ സാഹചര്യവശാല്‍ ചിലപ്പോള്‍ അവര്‍ പാപത്തിലേക്ക് പോകുന്നു. മനസിനെ നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ അതിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് നല്ല മനുഷ്യന്‍. ശാരീരികമായ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ മനസിനെ പാകപ്പെടുത്തുന്നതിന് റമദാനിലെ നോമ്പ് സഹായിക്കുന്നു.
ആത്മീയതയെന്നത് മനസിനെ നിയന്ത്രിക്കലാണ്. ഉദാഹരണമായി മോഷ്ടിക്കുക എന്നത് ശാരീരികമായ പ്രേരണയാണ് എന്നാല്‍ സത്യസന്ധത പാലിക്കുക എന്നത് ആത്മാവിന്റെ പ്രജോദനത്താല്‍ ചെയ്യുന്നതും. അതുകൊണ്ട് നമ്മളിലെല്ലാമുള്ള തിന്മയുടെ ശാരീരിക പ്രേരണയെ അതിജീവിച്ച് ആത്മാവിന്റെ പ്രജോദനത്താല്‍ ജീവിക്കാന്‍ കഴിയുമ്പോഴാണ് നല്ല മനുഷ്യനാകുന്നത്. എല്ലാ മതഗ്രന്ധങ്ങളും ഇക്കാര്യം പറയുന്നുണ്ട്.
റമദാനിലെ പ്രാര്‍ഥനയും മറ്റ് കാര്യങ്ങളും മുസ്‌ലിങ്ങളെ നന്മയിലൂടെ ജീവിക്കാന്‍ പ്രാപ്തരാക്കുന്നു. ശരീരത്തിന്റെ പ്രവണതകളെ മാറ്റിനിര്‍ത്തിക്കൊണ്ട് മനസിനെ ശുദ്ധീകരിക്കുന്നതാണിത്. അതിനാല്‍ മുപ്പത് ദിവസത്തെ നോമ്പ് ആചരിക്കുന്നതുകൊണ്ട് എല്ലാവരും കൂടുതല്‍ സത്യസന്ധരും കൂടുതല്‍ നന്മയുള്ളവരുമായി മാറുന്നു. എല്ലാ മതങ്ങളിലും ഇത്തരം നോമ്പുണ്ട്. ക്രിസ്തുമതത്തില്‍ അമ്പത് നോമ്പ് ഹിന്ദുക്കള്‍ മലയ്ക്ക് പോകുന്നതിന് 41 ദിവസത്തെ നോമ്പ് എന്നിവയുണ്ട്. മതേതര്വത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തിന്മയില്‍ നിന്ന് മാറി നന്മയിലേക്ക് നടക്കാന്‍ നോമ്പുകാലം സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."