മഴക്കാല മോഷണം: സുരക്ഷ നിര്‍ദേശവുമായി ചാവക്കാട് പൊലിസ്
ചാവക്കാട്: മഴക്കാലത്തിന്റെ മറവില്‍ കവര്‍ച്ച നടത്താനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥാപനമുടമകള്‍ക്ക് സുരക്ഷ നിര്‍ദ്ദേശവുമായി പൊലിസ് രംഗത്ത്.
നഗരത്തിലെ വിവിധ ബാങ്ക് മേധാവികള്‍, ജ്വല്ലറി ഉടമകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം ചാവക്കാട് സി.ഐ. കെ.ജി സുരേഷിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത് മഴക്കാല കവര്‍ച്ചകള്‍ പ്രതിരോധിക്കേണ്ട മാര്‍ഗങ്ങളും സുരക്ഷാ നടപടികളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു.
എല്ലാ സ്ഥാപനങ്ങളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനും ജ്വല്ലറികളിലും ധനകാര്യസ്ഥാപനങ്ങളിലും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനും നിര്‍ദേശം നല്‍കി.
പ്രായമായവരെ പാറാവു ജോലിയില്‍ നിന്നും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
സ്ഥാപനങ്ങള്‍ക്കു പുറകലുള്ള കുറ്റിക്കാടുകള്‍ വെട്ടിവെളുപ്പിക്കണമെന്നും, പുറകുവശത്ത് ഊരി കളയാനും, നശിപ്പിക്കാനും കഴിയാത്ത വിധത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുക.
സി.സി.ടി.വി കാമറകള്‍ കൂടുതല്‍ വ്യക്തതയോടെയും വസ്തുക്കളെ സ്പഷ്ഠമായി കാണാവുന്നതുമാകണം. ഇത്തര കാമറകള്‍ സ്ഥാപനങ്ങളുടെ പിറകുവശത്തും സ്ഥാപിക്കുക. സംക്യൂരിറ്റി ജീവനക്കാരെ രാത്രി സമയങ്ങളില്‍ വിളിച്ചു ജാഗരൂകരാക്കണം.
ജ്വല്ലറികളില്‍ പഴയ സ്വര്‍ണങ്ങള്‍ വില്‍ക്കാന്‍ വരുന്നവരെ അപരിചിതരോട് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി മാത്രം ഇടപാട് നടത്തുക. ജീവനക്കാരെ ജോലിക്ക് എടുക്കുമ്പോള്‍ പൊലിസ് വെരിഫിക്കേശന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുക തുടങ്ങയ നിര്‍ദ്ദേശങ്ങളും പൊലിസ് നല്‍കി. എസ്.ഐ മാരായ രാധാകൃഷ്ണന്‍, അഷറഫ്, സീനിയര്‍ സി.പി.ഒ ജിജി ജ്വല്ലറി ഉടമകള്‍, ബാങ്ക് മേധവികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."