HOME
DETAILS
MAL
സമൂഹ അടുക്കളയ്ക്കും ജനകീയ ഹോട്ടലിനും മാര്‍ഗനിര്‍ദേശങ്ങള്‍
backup
April 05 2020 | 04:04 AM
തിരുവനന്തപുരം: സമൂഹ അടുക്കളയ്ക്കും ജനകീയ ഹോട്ടലിനും സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രണ്ടിന്റെയും ലക്ഷ്യം പണമുണ്ടാക്കലല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അടുക്കളയിലെ ആള്‍ക്കൂട്ടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ജനകീയ ഹോട്ടല്‍ വഴി വില്‍ക്കുന്നത് 30 രൂപ മൂല്യമുള്ള ഭക്ഷണമാണ്. ഇതിന് 10 രൂപയുടെ സര്‍ക്കാര്‍ സബ്സിഡി നല്‍കും. അങ്ങനെ 20 രൂപയ്ക്കു വില്‍ക്കാം. അഞ്ചു രൂപ പാഴ്സല്‍ ചാര്‍ജ് ഉള്‍പ്പെടെ 25 രൂപയ്ക്ക് ആര്‍ക്കും ഇവിടെ നിന്ന് ഉച്ചയൂണ് കിട്ടും. 10 രൂപ 90 പൈസക്കുള്ള അരിയാണ് സപ്ലൈകോ വഴി ജനകീയ ഹോട്ടലുകള്‍ക്കു നല്‍കുക. പ്രവര്‍ത്തന ഗ്രാന്‍ഡായി 30,000 രൂപയും നല്‍കും.
സമൂഹ അടുക്കളകളുടെയും 20 രൂപയ്ക്ക് ഊണ് നല്കുന്ന ജനകീയ ഹോട്ടലകളുടേയും പ്രവര്‍ത്തനം തരംതിരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അഗതികള്‍, അതിഥി തൊഴിലാളികള്‍, വയോജനങ്ങള്‍, ആദിവാസികള്‍, കെയര്‍ഹോമുകളിലെ താമസക്കാര്‍ തുടങ്ങിയവര്‍ക്കാണ് സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണം നല്‍കുന്നത്. 20 രൂപയ്ക്ക് ജനകീയ ഹോട്ടലിലെ ഭക്ഷണം വാങ്ങാന്‍ കഴിയാത്തവര്‍ക്കു വേണ്ടിയാണ് സമൂഹ അടുക്കള എന്നാണ് വിശദീകരണം. സമൂഹ അടുക്കളയിലേക്കു ഭക്ഷണം വാങ്ങാന്‍ ആളുകള്‍ വരുന്ന സാഹചര്യത്തിലാണ് ഉത്തരവ്. സമൂഹ അടുക്കള പണത്തിന് ഭക്ഷണം നല്‍കാനുള്ള സ്ഥലമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു. സമൂഹ അടുക്കളയ്ക്ക് പണം സ്പോണ്‍സര്‍ഷിപ്പിലൂടെയോ സംഭാവനയിലൂടെയോ കണ്ടെത്താം. സംഭാവന ലഭിച്ചില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉപയോഗിക്കാനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."