രാജ്യത്ത് 24 മണിക്കൂറിനിടെ 472 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു:ആകെ മരണം 79 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 472 പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ആകെ മരണം 79 ആയി. 274 ജില്ലകളില്‍ കൊവിഡ്-19 വ്യാപിച്ചെന്നും 267 പേര് രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ഡല്‍ഹിയില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആയിരത്തോളം പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടത്.ഡല്‍ഹിയില്‍ 445 പേര്‍ക്ക് രോഗബാധയുണ്ട്. തെലങ്കാനയില്‍ 269, ഉത്തര്‍പ്രദേശില്‍ 227, രാജസ്ഥാനില്‍ 200,കേരളം314,കര്‍ണാടകയില്‍ 144 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 267പേര്‍ക്ക് രോഗം ഭേദമായി.58 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുണ്ട്. കേരളത്തിലും ഡല്‍ഹിയിലും മധ്യപ്രദേശിലുമാണ് ഇവരില്‍ ഭൂരിഭാഗവും.
കേരളം അടക്കം 8 സംസ്ഥാനങ്ങളില്‍ പരിശോധന വ്യാപകമാക്കാനും നിയന്ത്രണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."