മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം
കണ്ണൂര്‍: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചും മോട്ടോര്‍വാഹന മേഖലയെ കുത്തകവത്കരിക്കുന്ന മോട്ടോര്‍വാഹന നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടും തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തിയ മോട്ടോര്‍വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. കടകമ്പോളങ്ങളും അടഞ്ഞു കിടന്നതോടെ മിക്ക കേന്ദ്രങ്ങളിലും ഹര്‍ത്താല്‍ പ്രതീതിയായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. കണ്ണൂരില്‍ പണിമുടക്കിനിടെ സര്‍വിസ് നടത്തിയ കാര്‍, ഓട്ടോറിക്ഷ എന്നിവയെ റെയില്‍വേ സ്റ്റേഷന്‍ റോഡ്, മുനിസിപ്പല്‍ ബസ് സറ്റാന്‍ഡ് എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ തടഞ്ഞു കാറ്റഴിച്ചു വിട്ടു.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ജില്ലയിലെ മൂന്ന് ഡിപ്പോകളിലും സാധാരണപോലെ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ നടത്തി. രാവിലെ യാത്രക്കാര്‍ കുറവായതോടെ മിക്ക റൂട്ടുകളിലും ഉച്ചയോടെ സര്‍വിസ് നിര്‍ത്തിവച്ചു. കണ്ണൂര്‍ ഡിപ്പോയില്‍ 103 സര്‍വിസുകളില്‍ 52 ബസുകള്‍ രാവിലെ ഓടിയിരുന്നു. ഉച്ചയ്ക്കു ശേഷം 43 ബസുകളും സര്‍വിസ് നടത്തി. പയ്യന്നൂരില്‍ 83 സര്‍വിസുകളില്‍ രണ്ട് ബസുകള്‍ ഒഴികെ ബാക്കിയുള്ളവ സര്‍വിസ് നടത്തി. ഉച്ചയോടെ യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ആറു സര്‍വിസ് റദ്ദാക്കി. ബി.എം.എസ് ഒഴികെയുള്ള മറ്റു തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സ്വകാര്യ ബസുകള്‍, ചരക്കു വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി, ടൂറിസ്റ്റ് വാഹനങ്ങള്‍ എന്നിവയൊന്നും നിരത്തിലിറങ്ങിയില്ല.
പണിമുടക്കിയ തൊഴിലാളികള്‍ കണ്ണൂര്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. നേതാക്കളായ കെ.പി സഹദേവന്‍, കെ. സുരേന്ദ്രന്‍, താവം ബാലകൃഷ്ണന്‍, അരക്കന്‍ ബാലന്‍, പി. സൂര്യദാസ്, എം.എ. കരീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."