HOME
DETAILS

ഇനി ബിഹാറില്‍;  ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളം വിടും, പുതിയ ഗവര്‍ണര്‍ വ്യാഴാഴ്ച്ച ചുമതലയേല്‍ക്കും

  
December 29, 2024 | 5:31 AM

arif-muhammad-khan-will-leave-the-state-today

തിരുവനന്തപുരം: ബീഹാര്‍ ഗവര്‍ണറായി മാറ്റം ലഭിച്ച ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ നിന്ന് മടങ്ങും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നത്. തിരുവനന്തപുരത്ത് നിന്ന് വിമാനമാര്‍ഗം കൊച്ചിയിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും എന്ന നിലയ്ക്കാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, ഗവര്‍ണറെ യാത്രയാക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇതുവരെ രാജ്ഭവനില്‍ എത്തിയില്ല. 

എന്നാല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും രാജ്ഭവനിലെത്തി ഉപഹാരം സമ്മാനിച്ചിരുന്നു. 

ഗവര്‍ണര്‍ മടങ്ങുമ്പോള്‍ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് വേണ്ടെന്ന നിലപാട് കഴിഞ്ഞ ദിവസം തന്നെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്നലെ വൈകിട്ട് രാജ് ഭവന്‍ ജീവനക്കാര്‍ ഗവര്‍ണര്‍ക്കു യാത്രയയപ്പ് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതും റദ്ദാക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഃഖാചരണം കണക്കിലെടുത്താണ് ചടങ്ങ് ഒഴിവാക്കിയത്. നേരത്തേ മുന്‍ ഗവര്‍ണര്‍ പി.സദാശിവത്തിന് സര്‍ക്കാര്‍ തിരുവനന്തപുരത്തെ മാസ്‌കറ്റ്ഹോട്ടലില്‍ വച്ചു ഊഷ്മളമായ യാത്രയയപ്പ് നല്‍കിയിരുന്നു. പിന്നാലെ വിമാനത്താവളത്തില്‍ സദാശിവത്തെ യാത്രയാക്കാനും മുഖ്യമന്ത്രി പോയിരുന്നു. 

അതേസമയം, പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ജനുവരി 2നാണ് അദ്ദേഹം ചുമതലയേല്‍ക്കുക. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറായി ചുമതലയേല്‍ക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago