HOME
DETAILS

ലോകായുക്തയില്‍ കേസുകൾ കൂടി; ഇക്കൊല്ലം 362 കേസുകള്‍ - ജനുവരി ഒന്നിന് വെക്കേഷന്‍ സിറ്റിങ്

  
Laila
December 29 2024 | 03:12 AM

More cases in Lokayukta 362 cases this year

തിരുവനന്തപുരം: കേരള ലോകായുക്തയില്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ വൻ വര്‍ധന. ഇക്കൊല്ലം പുതിയ കേസുകളുടെ ഫയലിങ് 362 പിന്നിട്ടു. സ്വത്തുവിവരം നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയ 791 പൊതുപ്രവര്‍ത്തകര്‍ക്കെതിരേ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നോട്ടിസ് അയച്ചിട്ടുണ്ട്. രണ്ടു ഉപലോകായുക്തമാരുടെയും അഭാവത്തില്‍ ആഗസ്റ്റ് മുതല്‍ ലോകായുക്ത ജസ്റ്റിസ് എന്‍.അനില്‍കുമാര്‍ ആണ് സിംഗിള്‍ ബെഞ്ച് കേസുകള്‍ പരിഗണിക്കുന്നത്.

ചുരുങ്ങിയ കാലയളവില്‍ 270 പുതിയ കേസുകള്‍ ആണ് സിംഗിള്‍ ബെഞ്ചില്‍ ഫയല്‍ ചെയ്യപ്പെട്ടത്. സമീപകാലത്ത് ഉണ്ടായ വര്‍ധനവിന്റെ പശ്ചാത്തലത്തിലും പരാതി കക്ഷികളുടെയും അഭിഭാഷകരുടെയും ആവശ്യം പരിഗണിച്ചും ജനുവരി ഒന്നിന് വെക്കേഷന്‍ സിറ്റിങ് നടത്തും. ജസ്റ്റിസ് എന്‍.അനില്‍കുമാര്‍ കേസുകള്‍ പരിഗണിക്കും. രണ്ടു ഉപലോകായുക്തമാര്‍ കൂടി സ്ഥാനം ഏല്‍ക്കുന്നതോടെ കേരള ലോകായുക്തയില്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് പ്രതീക്ഷിക്കുന്നു. സഹകരണ സൊസൈറ്റികളിലെയും ബാങ്കുകളിലെയും നിക്ഷേപം ആവശ്യപ്പെട്ടിട്ടും തിരികെ ലഭിക്കുന്നില്ല, സ്‌കൂള്‍ കലോത്സവ നടത്തിപ്പിലെ കെടുകാര്യസ്ഥത, ലാന്‍ഡ് ടാക്‌സ് സ്വീകരിക്കുന്നതും പോക്കുവരവ് ചെയ്യുന്നതും നിരസിക്കല്‍, സഹകരണ ബാങ്കുകളുടെ ഏകപക്ഷീയമായ റവന്യൂ റിക്കവറി നടപടി, പൊലിസ് അതിക്രമം എന്നിവയെല്ലാം പരാതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. 

കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. ഫയലിങ്ങിനു കക്ഷികളെ സഹായിക്കുന്നതിനായി ഹെല്‍പ് ഡെസ്‌ക് സംവിധാനവും ഏര്‍പ്പെടുത്തി. പരാതി ഫോം www.lokayuktakerala.com ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം. പരാതികള്‍ നിയമസഭാസമുച്ചയത്തിലെ ലോകായുക്തയുടെ ഓഫിസില്‍ നേരിട്ട് ഫയല്‍ ചെയ്യുകയോ, തപാല്‍ വഴി അയക്കുകയോ ചെയ്യാം. ക്യാംപ് സിറ്റിങ് നടക്കുന്ന കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം ജില്ലകളില്‍ അന്നേ ദിവസം പുതിയ കേസുകള്‍ ഫയല്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും ലോകായുക്ത അറിയിച്ചു. വിവരങ്ങള്‍ക്ക്: 0471 2300362, 2300495 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  26 minutes ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  41 minutes ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  an hour ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  an hour ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  2 hours ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  2 hours ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  2 hours ago